ആ​ലു​വ ശി​വ​രാ​ത്രി; ട്രെയിനുകൾക്ക്​ കൂടുതൽ സ്​റ്റോപ്

തൃ​ശൂ​ർ: യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച്​ ആ​ലു​വ ശി​വ​രാ​ത്രി​ക്ക്​ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ​ക്ക്​ ഹാ​ൾ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച്​ റെ​യി​ൽ​വേ ഉ​ത്ത​ര​വാ​യി. ശ​നി​യാ​ഴ്ച രാ​ത്രി 11.10ന് ​തൃ​ശൂ​രി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന 06461 പ്ര​ത്യേ​ക എ​ക്സ്​​പ്ര​സ് മ​റ്റ് സ്റ്റേ​ഷ​നു​ക​ളോ​ടൊ​പ്പം നെ​ല്ലാ​യി, ഡി​വൈ​ൻ ന​ഗ​ർ, കൊ​ര​ട്ടി അ​ങ്ങാ​ടി, ചൊ​വ്വ​ര എ​ന്നി​വി​ട​ങ്ങ​ളി​ലും നി​ർ​ത്തും.

മ​ട​ക്ക​യാ​ത്ര​യി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 5.05ന് ​ആ​ലു​വ​യി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന 16609 ക​ണ്ണൂ​ർ എ​ക്സ്​​പ്ര​സ്​ മ​റ്റ് സ്റ്റേ​ഷ​നു​ക​ളോ​ടൊ​പ്പം ചൊ​വ്വ​ര, കൊ​ര​ട്ടി അ​ങ്ങാ​ടി, ഡി​വൈ​ൻ​ന​ഗ​ർ, നെ​ല്ലാ​യി, മു​ള്ളൂ​ർ​ക്ക​ര, വ​ള്ള​ത്തോ​ൾ ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും നി​ർ​ത്തും. ആ​ദ്യം ഇ​റ​ങ്ങി​യ ഉ​ത്ത​ര​വി​ൽ ഈ ​ട്രെ​യി​നു​ക​ൾ​ക്ക്​ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ടി​ക്ക​റ്റ് ന​ൽ​കു​ന്ന ഹാ​ൾ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

Tags:    
News Summary - Aluva Shivratri; More stops for trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT