തിരുവനന്തപുരം: ലോക്ഡൗൺ ഇളവിൽ പ്രവർത്തനമാരംഭിച്ച സബ് രജിസ്ട്രാർ ഒാഫിസുകളിൽ ഭൂമി കൈമാറ്റ രജിസ്ട്രേഷനിൽ ആശയക്കുഴപ്പം. കെട്ടിടം ഉൾപ്പെടുന്ന ഭൂമിയുടെ കൈമാറ്റത ്തിന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച നിർദേശങ്ങളിലെ അവ്യക്തതയാണ് പ്രശ്നമാകുന്ന ത്. ഇതോടെ കെട്ടിടം ഉൾപ്പെടുന്ന ഭൂമി കൈമാറ്റ രജിസ്േട്രഷൻ അനിശ്ചിതത്വത്തിലായി.
ക ൈമാറ്റം ചെയ്യുന്ന ഭൂമിക്ക് സർക്കാർ നിർണയിച്ച ന്യായവിലയിലും അതിൽ സ്ഥിതി ചെയ്യുന് ന കെട്ടിടത്തിന് ഇടപാടുകാർ തീരുമാനിക്കുന്ന ധാരണവിലയിലുമാണ് നിലവിൽ രജിസ്ട്രേഷൻ നടന്നിരുന്നത്. ഇതിന് മാറ്റം വരുത്തി കഴിഞ്ഞ ബജറ്റിൽ കെട്ടിടത്തിന് വാല്യുവേറ്ററെകൊണ്ട് മൂല്യം നിശ്ചയിക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ അതിെൻറ വ്യവസ്ഥകളെക്കുറിച്ച് വിശദീകരിച്ചിരുന്നില്ല. മാർച്ച് 24 ന് ശേഷം അടച്ച രജിസ്ട്രാർ ഒാഫിസുകൾ പുതിയ സാമ്പത്തികവർഷത്തിൽ ആദ്യമായി ഇന്നലെ തുറന്നപ്പോഴാണ് പ്രശ്നം തലപൊക്കിയത്.
നിലവിൽ ഫ്ലാറ്റിന് വില നിർണയിക്കുന്നതുപോലെ വാല്യുവേറ്ററെ കൊണ്ട്, കൈമാറ്റഭൂമിയിലെ കെട്ടിടങ്ങൾക്ക് വില നിശ്ചയിക്കണമെന്നാണ് ചില രജിസ്ട്രാർ ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ വാല്യുവേറ്റർ ആരാണെന്നതിൽ വ്യക്തതയില്ല. ഇവരുടെ സേവനം ലഭിക്കുന്നതിനായി എവിടെ സമീപിക്കണമെന്ന ഇടപാടുകാരുടെ ചോദ്യത്തിനും രജിസ്റ്ററിങ് ഉദ്യോഗസ്ഥരിൽ നിന്ന് മറുപടി ലഭിച്ചില്ലെന്ന് ആധാരം എഴുത്ത് മേഖലയിലുള്ളവർ പറയുന്നു. ജില്ല രജിസ്ട്രാർ തിങ്കളാഴ്ച ഒാഫിസിലെത്താത്തതിനാൽ സംശയം പരിഹരിക്കാനും കഴിഞ്ഞില്ല.
സംസ്ഥാനത്ത് പ്രതിവർഷം 10 ലക്ഷത്തോളം ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ നാല് ലക്ഷവും കെട്ടിടങ്ങളുള്ള ഭൂമിയാണ്. പുതിയരീതി കെട്ടിടം ഉൾപ്പെടുന്ന ഭൂമി കൈമാറ്റം സങ്കീർണമാക്കുമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
ബജറ്റിൽ പ്രഖ്യാപിച്ച ന്യായവില വർധന മേയ് 15ലേക്ക് നീട്ടി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ കെട്ടിടങ്ങൾക്ക് വില നിശ്ചയിക്കുന്നത് സംബന്ധിച്ച് നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് സബ് രജിസ്ട്രാർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.