അഞ്ചേരി ബേബി വധക്കേസ്: വിചാരണ നാളെ തുടങ്ങും

മുട്ടം (തൊടുപുഴ): അഞ്ചേരി ബേബി വധക്കേസില്‍ മുട്ടത്തെ തൊടുപുഴ അഡീ. സെഷന്‍സ് കോടതിയില്‍ ശനിയാഴ്ച വിചാരണ ആരംഭിക്കും. വിചാരണ തുടങ്ങാനിരുന്ന ജനുവരി 24ന് വൈദ്യുതിമന്ത്രി എം.എം. മണി ഉള്‍പ്പെടെ അഞ്ച് പ്രതികളും കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന്, ഫെബ്രുവരി 25ലേക്ക് മാറ്റുകയായിരുന്നു.

പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 24ന് എം.എം. മണി ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ നല്‍കിയ വിടുതല്‍ ഹരജി കോടതി തള്ളുകയും സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, എ.കെ. ദാമോദരന്‍, വി.എം. ജോസഫ് എന്നിവരെകൂടി പ്രതികളാക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - ancheri babi murdercase: hearing starts tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.