മൂവാറ്റുപുഴ: ആറര കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശി മൂവാറ്റുപുഴയിൽ പിടിയിൽ. ആന്ധ്ര സ്വദേശിയായ പൂർണ ചന്ദ്രയാണ് പിടിയിലായത്. മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻറിൽ വെച്ചാണ് ഇയാൾ എക്സൈസ് സംഘത്തിെൻറ പിടിയിലാകുന്നത്. മധ്യ കേരളത്തിെല കഞ്ചാവിെൻറ െമാത്തക്കച്ചവടക്കാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ച് എറഞാകുളം, കോട്ടയം ജില്ലകളിൽ വിതരണം ചെയ്യുകയാണ് പതിവ്. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങി മറിച്ചു വിൽക്കുന്ന ചിലരെ കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് പിടിച്ചിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിനെറ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. അഴിഞ്ഞ മാസങ്ങളിൽ പലപ്പോഴായി േമഖലയിൽ നിന്ന് 20 കിലോയോളം കഞ്ചാവും പിടികൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.