പാലക്കാട്: ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപക ജോലിക്കുപകരം ട്രാൻസ് വനിത അനീറ കബീറിന് ബി.ആർ.സിയിൽ ക്ലസ്റ്റർ കോ ഓഡിനേറ്ററായി നിയമനം നൽകും.
മണ്ണാർക്കാട് ബി.ആർ.സിയിൽ താൽക്കാലിക നിയമനം നൽകാമെന്നും പിന്നീട് സ്ഥിരപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്നും അനീറ കബീറിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉറപ്പുനൽകി. തന്റെ ആവശ്യം പരിഗണിച്ച മന്ത്രിയോട് നന്ദിയുണ്ടെന്നും അനീറ 'മാധ്യമ'ത്തോട് പറഞ്ഞു. സ്കൂളിലാകുമ്പോൾ മാസത്തിൽ 10 ദിവസമേ ജോലി കിട്ടുകയുള്ളൂ. അതുകൊണ്ടാണ് റിസോഴ്സ് അധ്യാപികയായി നിയമനം നൽകാമെന്ന് മന്ത്രി വി. ശിവൻകുട്ടി വാഗ്ദാനം ചെയ്തത്.
അതിനായി വ്യാഴാഴ്ച മണ്ണാർക്കാട് ബി.ആർ.സിയിൽ ചെന്ന് അപേക്ഷ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവിടെ ചുമതലയേൽക്കുന്നതുവരെ ചെർപ്പുളശ്ശേരി സ്കൂളിൽ തുടരാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.