തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ നേതാവായിരുന്ന അനീഷ് വധക്കേസിൽ സഹോദരങ്ങളായ പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ വീതം പിഴയും. ഗൗരീശപട്ടം പങ്കജ് നിവാസിൽ രാജേഷ്‌കുമാർ, സഹോദരൻ സുരേഷ്‌കുമാർ എന്നിവരെയാണ് തിരുവനന്തപുരം അതിവേഗ കോടതി (നാല്) ജഡ്‌ജി പ്രസൂൺ മോഹൻ ശിക്ഷിച്ചത്.
പിഴത്തുക മരിച്ച അനീഷിന്റെ മാതാവ് രമാമണിക്ക് നൽകണം. കേസിൽ മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നൽകിയശേഷം കൂറുമാറിയ സാക്ഷി സന്തോഷ്‌കുമാറിനെതിരെ കോടതി ക്രിമിനൽ കേസെടുത്തു. നീഷ് വധക്കേസിൽ അഞ്ച് പ്രതികളാണുണ്ടായിരുന്നത്. ഇതിൽ മൂന്നാംപ്രതി ഷിജു ഒളിവിലാണ്. നാലും അഞ്ചും പ്രതികളായ ജയകുമാർ, അജിത് കുമാർ എന്നിവരെ തെളിവുകളുടെ ആഭാവത്തിൽ കോടതി വെറുതെവിട്ടു. 2007 മാർച്ച് 18നായിരുന്നു കേസിനാസ്‌പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.