തിരുവനന്തപുരം: ജില്ല ജയിലിൽ എന്ത് മാരക വ്യാധിയാണെന്നും ആരുടെ വധഭീഷണിയാണ് പ്രതി കൾക്കുള്ളതെന്നും കോടതി. യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടു ത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളും എസ്.എഫ്.ഐ മുൻ നേതാക്കളുമായ ശിവരഞ്ജിത്തിനെയ ും നിസാമിനെയും ജില്ല ജയിലിൽനിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ഹരജിയിൽ വാദം പരിഗണിക്കുമ്പോഴാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഇൗ പരാമർശം.
ജില്ല ജയിലിൽ പകർച്ച വ്യാധികളുണ്ടെന്നും അവിടെ വധഭീഷണിയുണ്ടെന്നും അതിനാൽ പ്രതികളെ ജയിൽ മാറ്റണമെന്ന ആവശ്യമാണ് ഹരജിയിൽ പ്രതിഭാഗം ആവശ്യപ്പെട്ടത്. ജയിലിനുള്ളിൽ ഒരുതരത്തിലുള്ള പ്രശ്നങ്ങളോ മാരകവ്യാധികളോ ഇെല്ലന്ന റിപ്പോർട്ട് ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. പിടിയിലാകുന്ന പ്രതികൾ സ്വന്തം ഇഷ്ടാനുസരണമുള്ള ജയിൽ തെരഞ്ഞെടുക്കണമെന്ന ആവശ്യവുമായി വന്നാൽ അത് അനുവദിക്കാൻ കഴിയുമോയെന്നും കോടതി ആരാഞ്ഞു.
ഹരജിയിൽ വിധി കോടതി ഈമാസം 13ന് പറയും.അതിനിടെ യൂനിവേഴ്സിറ്റി കോളജിൽനിന്ന് ഉത്തരക്കടലാസ് മോഷ്ടിച്ച കേസിൽ പ്രതി ശിവരഞ്ജിത്തിെൻറ ജാമ്യാപേക്ഷ കോടതി തള്ളി. യൂനിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ സീൽ മോഷ്ടിച്ച കേസിലും ശിവരഞ്ജിത്ത് മറ്റൊരു ജാമ്യാപേക്ഷ സമർപ്പിച്ചു. ഇതിൽ പൊലീസിെൻറ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. രണ്ട് കേസുകളിലും പ്രതിയുടെ റിമാൻഡ് കാലാവധി ഈമാസം 21 വരെ നീട്ടി. യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിയ കേസിൽ ശിവരഞ്ജിത്, മറ്റ് പ്രതികളായ നസീം, മണികണ്ഠൻ അദ്വൈത്, ആദിൽ മുഹമ്മദ്, ആരോമൽ, അക്ഷയ് എന്നീ പ്രതികൾ ഈമാസം 13 വരെ റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.