മഞ്ചേരി: ഗെയിൽ വാതക പൈപ്പ് ലൈൻ ജനവാസ കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്നതിനെതിരെ മുക്കം എരഞ്ഞിമാവിൽ നടന്ന സമരത്തിനിടെ അറസ്റ്റിലായ 12 പേർക്ക് മഞ്ചേരി ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. ബദറുദ്ദീൻ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണിത്.
കൊടിയത്തൂർ അമ്പലക്കണ്ടി മുഹമ്മദ് ഷരീഫ് (47), അരീക്കോട് പൂക്കോട്ടുചോല തലയങ്ങോട് കാസിം (32), മാവൂർ കാക്കശേരി മുഹമ്മദ് അസ്ലം (18), കൊടിയത്തൂർ ചാത്തപ്പറമ്പ് വേരൻകടവത്ത് അബ്ദുൽ ജലീൽ (32), മുക്കം എരഞ്ഞിമാവ് ചെങ്ങിരിപ്പറമ്പ് അബ്ദുൽ ഖാലിദ് (38), കൊടിയത്തൂർ വളപ്പിൽ വീട്ടിൽ ഫൈജാസ് (19), കാവനൂർ താഴത്തുവീട്ടിൽ മുഹമ്മദ് ഫവാസ് (18), അരീക്കോട് വെറ്റിലപ്പാറ കിണറടപ്പൻ വലിയതൊടി റംഷാദ്, കിഴുപറമ്പ് കുനിയിൽ കരുവമ്പ്ര പാലശേരി ഷിബിൻ (22), ഊർങ്ങാട്ടിരി നെല്ലിക്കാവിൽ നിമിൽ (22), കൊടിയത്തൂർ കോളായിൽ വീട്ടിൽ ഷാമിൽ (19), കുനിയിൽ അറക്കലകത്ത് മുഹമ്മദ് റാഫി (23) എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. കെ.എസ്.ആർ.ടി.സി ബസും പൊലീസ് വാഹനവും എറിഞ്ഞുതകർത്തെന്നതടക്കമുള്ളവയാണ് കുറ്റങ്ങൾ.
ജാമ്യം അനുവദിച്ചെങ്കിലും നവംബർ 20നാണ് പുറത്തിറങ്ങാനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.