അനുപമയുടെ പിതാവി​െൻറ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന്​ പരിഗണിക്കും

തി​രു​വ​ന​ന്ത​പു​രം: മാ​താ​വ്​ അ​റി​യാ​തെ കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ അ​നു​പ​മ​യു​ടെ പി​താ​വ് ജ​യ​ച​ന്ദ്ര​ൻ സ​മ​ർ​പ്പി​ച്ച മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ ബു​ധ​നാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. തി​രു​വ​ന​ന്ത​പു​രം അ​ഡീ.​സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വാ​ദം കേ​ൾ​ക്കു​ക. അ​നു​പ​മ​യു​ടെ പി​താ​വ് ജ​യ​ച​ന്ദ്ര​നാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി.

നേ​ര​ത്തേ കേ​സി​ലെ ര​ണ്ട്​ മു​ത​ൽ ആ​റു​വ​രെ​യു​ള്ള പ്ര​തി​ക​ൾ​ക്ക് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ മു​ൻ‌​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. താൻ​ അ​റി​യാ​തെ​യാ​ണ് കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ​തെ​ന്നാ​ണ് മാ​താ​വ് അ​നു​പ​മ പേ​രൂ​ർ​ക്ക​ട പൊ​ലീ​സി​നെ ന​ൽ​കി​യ പ​രാ​തി. കേ​സി​ലെ മ​റ്റ്​ പ്ര​തി​ക​ളാ​യ അ​നു​പ​മ​യു​ടെ മാ​താ​വ്, സ​ഹോ​ദ​രി, സ​ഹോ​ദ​രീ ഭ​ർ​ത്താ​വ്, പി​താ​വി​െൻറ ര​ണ്ട്​ സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​ർ​ക്കാ​ണ്​ കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

കു​ഞ്ഞ്​ അ​നു​പ​മ​യു​ടേ​തെ​ന്ന് തെ​ളി​യി​ക്കു​ന്ന ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്ന് കു​ഞ്ഞി​നെ അ​നു​പ​മ​ക്ക്​ ന​ൽ​കാ​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി സ്വീ​ക​രി​ച്ചു തു​ട​ങ്ങി. ആ​ന്ധ്ര​യി​ൽ​നി​ന്ന്​ തി​രി​കെ കൊ​ണ്ടു​വ​ന്ന കു​ഞ്ഞ്​ ഇ​പ്പോ​ൾ നാ​ലാ​ഞ്ചി​റ​യി​ലെ ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണ്.



Tags:    
News Summary - Anupama's father's anticipatory bail application will be considered today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.