കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ അനുപമയുടെ മാതാപിതാക്കൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിൽ

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ കേസിലെ പ്രതികൾ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കുഞ്ഞിനെ കാണാനില്ലെന്ന പരാതി നൽകിയ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത അടക്കമുള്ള ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപേക്ഷ നൽകിയത്. ഹരജി ഈ മാസം 28 ന് കോടതി പരിഗണിക്കും.

കേസിൽ പൊലീസിന്റെ നിലപാടറിയിക്കാൻ കോടതി നിർദ്ദേശം നൽകി. കുഞ്ഞിനെ മാറ്റിയെന്ന പരാതിയിൽ ആദ്യം കേസെടുക്കാൻ തയ്യാറാകാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 19നാ​ണ് അ​നു​പ​മ ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. പ്ര​സ​വി​ച്ച് മൂ​ന്നാം ദി​വ​സം ബ​ന്ധു​ക്ക​ള്‍ വ​ന്ന് കു​ഞ്ഞി​നെ ബ​ല​മാ​യി എ​ടു​ത്തു​കൊ​ണ്ടു​പോ​യി എ​ന്നാ​യി​രു​ന്നു മു​ൻ എ​സ്.എ​ഫ്.ഐ നേ​താ​വ് അ​നു​പ​മ​യു​ടെ പ​രാ​തി. കു​ഞ്ഞി​നെ ത​ന്‍റെ ബ​ന്ധു​ക്ക​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യെ​ന്ന് കാ​ണി​ച്ച് ക​ഴി​ഞ്ഞ ഏ​പ്രി​ൽ 19ന് ​അ​നു​പ​മ പേ​രൂ​ർ​ക്ക​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ആ​റ് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അതേസമയം, കുട്ടി ജനിച്ച കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ ജനന രജിസ്റ്റർ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ നിന്നും കണ്ടെടുത്ത കുഞ്ഞിന്റെ ജനന രജിസ്റ്ററിൽ നിന്നും തന്നെ കുഞ്ഞിനെ മാറ്റാനുള്ള നീക്കത്തിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്. രജിസ്റ്ററിൽ കുഞ്ഞിന്റെ അച്ഛന്‍റെ പേര് മണക്കാട് സ്വദേശി ജയകുമാറെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനൊരാളില്ലെന്ന് പൊലീസ് അറിയിച്ചു.  

Tags:    
News Summary - Anupama's parents in court with anticipatory bail in child adoption case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.