കൊച്ചി: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ചുള്ള കോണ്‍ഗ്രസിന്‍റെ വഴി തടയല്‍ സമരത്തിനിടെ അതിക്രമത്തിനിരയായ നടൻ ജോജു ജോർജിന് പിന്തുണയുമായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടി. വർഷങ്ങൾക്ക് മുമ്പ് ഇതുപോലെ ഹർത്താലും ബന്ദും മിന്നൽ പണിമുടക്കും കേരളത്തെ നശിപ്പിക്കുമെന്നും നരേന്ദ്ര മോദിയുടെ ഗുജറാത്ത് കണ്ട് പഠിക്കണമെന്നും പറഞ്ഞതിന്‍റെ പേരിൽ നിങ്ങളേക്കാൾ അപമാനിക്കപ്പെട്ട ഒരാളാണ് താനെന്ന് അബ്ദുല്ലക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. കേരളം രക്ഷപ്പെടമെങ്കിൽ ഇരുമുന്നണികളെയും നാടുകടത്തണെമന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
അബ്ദുല്ലക്കുട്ടി പങ്കുവെച്ച ഫേസ്ബുക് കുറിപ്പ്:
ജോജൂ ജോർജ്
നിങ്ങൾ കാണിച്ച തേന്റടത്തെ
അഭിനന്ദിക്കുന്നു.
വർഷങ്ങൾക്ക് മുമ്പ് ഇതുപോലെ
ഹർത്താലും, ബന്ദും മിന്നൽ പണിമുടക്കും കേരളത്തെ നശിപ്പിക്കും
നരേന്ദ്ര മോദിയുടെ ഗുജറാത്ത് കണ്ട് പഠിക്കണം
എന്ന് പറഞ്ഞതിന്റെ പേരിൽ
നിങ്ങളെക്കാൾ
അപമാനിക്കപ്പെട്ട ഒരാളാണ്
ഈ കുറിപ്പെഴുതുന്നയാൾ.
ഇന്ന് ചാനലുകളിൽ CPM ന്
വേണ്ടി സഖാവ് സുജാതയെ പ്പോലുള്ളവർ
കോൺഗ്രസ്റ്റ് അക്രമത്തെ അപലപിച്ച് കത്തിയ കയറുന്നത് കണ്ടു.
നല്ലത്!
സുജാത സഖാവെ,
കോൺഗ്രസ്സുകാർ ജോജോവിന്റെ കാറ് തല്ലിപൊളിച്ചെന്നെയുള്ളൂ.
പണ്ട് ഞങ്ങളുടെ കണ്ണൂരിൽ
മട്ടന്നൂരിൽ
സമരത്തിന്റെ ഭാഗമായി
cpmകാർ KSRTC ബസ്സിലെ 4 യാത്രക്കാരെ ബസ്സടക്കം പെട്രോളൊഴിച്ച്
കത്തിച്ച് കൊന്നിട്ടുണ്ട്.
ഇന്ത്യയിലാദ്യമായി
TV സ്വകാര്യ മേഖലയിൽ നിർമ്മിച്ചത്
BPL കമ്പനിയാണ് (മന്ത്രി രാജീവ് ചന്ദ്രശേഖരന്റെ ബന്ധു )
അതിന്‍റെ മൊതലാളി മാലയളി നായരെ
ട്രേഡ് യൂണിയൻ സമരത്തിന്‍റെ പേരിൽ
കരണകുറ്റിക്കടിച്ച് ബാഗ്ലൂരിലേക്ക് നാട് കടത്തിയത്
സുധാകരന്‍റെ നേതാവ് വയലാർ രവിയാണ്.
ഇന്ന് കൊച്ചിയിലെ കിറ്റക്സ് കമ്പനിയെ തെലങ്കാനയിലേക്ക് കെട്ട് കെട്ടിച്ചത്
ബെന്നി ബഹനാനും, പി രാജീവും ആണ്.
കേരളം രക്ഷപ്പെടമെങ്കിൽ
ഇരുമുന്നണികളെയും (കോൺ- കമ്മ്യൂ )
നാട്കടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.