നിയമന വിവാദം: സമരം നിർത്തി, ഇനി ജനം തീരുമാനിക്ക​ട്ടെ -യൂത്ത്​ ലീഗ്​

കോഴിക്കോട്​: നിയമന വിവാദവുമായി ബന്ധപ്പെട്ട്​ യൂത്ത്​ലീഗ്​ 10 ദിവസമായി തുടർന്ന സമരം പെരുമാറ്റച്ചട്ടം നിലവിൽവന്ന സാഹചര്യത്തിൽ നിർത്തിവെക്കുകയാണെന്നും ഇനി ജനങ്ങൾ തീരുമാനിക്ക​ട്ടെയെന്നും യൂത്ത്​ ലീഗ്​ ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിഷയത്തിൽ സർക്കാർ നിലപാടാണോ ഉദ്യോഗാർഥികളുടെ നിലപാടാണോ ശരിയെന്ന്​ കാലം തെളിയിക്കും.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക്​ മതിയായ പ്രാതിനിധ്യം ലഭിച്ചപോലെ നിയമസഭ തെരഞ്ഞെടുപ്പിലും വനിതകൾക്കും യുവാക്കൾക്കും പാർട്ടി പരിഗണന നൽകുമെന്നാണ്​ തങ്ങളുടെ പ്രതീക്ഷ​യെന്നും ചോദ്യത്തിന്​ മറുപടിയായി ഫിറോസ്​ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Appointment controversy: Strike stopped, now let the people decide - Youth League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.