കൊച്ചി: ദിലീപിെൻറ ഒളിവിൽ കഴിയുന്ന മാനേജർ അപ്പുണ്ണി, പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ എന്നിവരുടെ അറസ്റ്റ് പൊലീസ് വൈകിപ്പിക്കുന്നതായി ആക്ഷേപം. ദിലീപിനെ അറസ്റ്റ് ചെയ്ത ഉടൻ മാനേജർ അപ്പുണ്ണി എന്ന സുനിൽ രാജിെൻറ അറസ്റ്റ് നടക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അപ്പുണ്ണിയെ അറസ്റ്റ് ചെയ്താൽ കേസ് സംബന്ധിച്ച നിർണായക വിവരം ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ, അപ്പുണ്ണി പൊലീസ് നിരീക്ഷണത്തിലാണെന്നും സംസ്ഥാനത്തിന് പുറത്താണെന്നും അഭ്യൂഹമുണ്ട്. ഗൂഢാലോചന നടെന്നന്ന് കരുതുന്ന പല സ്ഥലത്തും അപ്പുണ്ണിയുടെ സാന്നിധ്യം പൊലീസ് സ്ഥിരീകരിച്ചിരുന്നു. േകസിൽ അപ്പുണ്ണിയെക്കുറിച്ച് റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ട്. നടിയെ ആക്രമിക്കാൻ കഴിഞ്ഞവർഷം നടന്ന രണ്ടാം ഘട്ട ഗൂഢാലോചനയിലാണ് അപ്പുണ്ണിയുടെ സാന്നിധ്യം ഉറപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.