കേളകം: കാട്ടാനകൾ ഭീതി പരത്തി മുന്നേറുമ്പോൾ ആറളം ഫാമിലെയും പുനരധിവാസ മേഖലയിലെയും ജനങ്ങളുടെ നെഞ്ചിടിപ്പേറുകയാണ്. ആറളം ഫാമിൽ നൂറുകണക്കിന് വാഴകളാണ് കാട്ടാനക്കൂട്ടം ഒടുവിലായി നശിപ്പിച്ചത്.
ആറളം ആദിവാസി പുനരധിവാസ മേഖലയിലെ 13ാം ബ്ലോക്കിൽ കഴിഞ്ഞ ദിവസം രാത്രിയാണ് വാഴത്തോപ്പിൽ കാട്ടാന വിളയാട്ടം നടത്തിയത്. ഇവിടെ കർഷക കൂട്ടായ്മയിൽ 2500ഓളം വാഴകളാണ് ഗ്രൂപ് അടിസ്ഥാനത്തിൽ കൃഷി ചെയ്തത്. ഈ വാഴത്തോപ്പിലാണ് കാട്ടാനകൾ നാശം വരുത്തിയത്. രാത്രിയിൽ കർഷകർ കാവൽനിന്നും ഫെൻസിങ് തീർത്തുമാണ് കൃഷി പരിപാലിച്ച് പോന്നിരുന്നത്.
എന്നാൽ, ഇതെല്ലാം വിഫലമാക്കിയാണ് കാട്ടാനകൾ ദിവസവും വാഴകളും മറ്റു കൃഷികളും നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആറളം കാർഷിക ഫാമിൽ ഉൾപ്പെടെ കാട്ടാനകൾ ഭീതി പരത്തി വിളയാട്ടം തുടരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ ആനകളെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ ഭീതി പരത്തുന്നത് നിത്യസംഭവമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.