ആറളം ഫാമിങ് കോർപ്പറേഷന് ഒരു കോടി രൂപ അനുവദിച്ചു

കോഴിക്കോട് : കണ്ണൂരിലെ ആറളം ഫാമിങ് കോർപ്പറേഷന് ഒരു കോടി (1,03,50,000)  രൂപ പട്ടികവർഗ വകുപ്പ് അനുവദിച്ചു. ഹൈബ്രിഡ് തൈ ഉൽപ്പാദന പദ്ധതിക്കാണ് തുക അനുവദിച്ചത്. പട്ടികവർഗ വകുപ്പ് ഡയറക്ടർ ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

സംസ്ഥാനതല വർക്കിംഗ് ഗ്രൂപ്പ് ഈ നിർദേശം പരിഗണിക്കുകയും അംഗീകാരത്തിനായി ശുപാർശ ചെയ്തു. പ്രോജക്റ്റിനായി നീക്കിവച്ചിരിക്കുന്ന ഫണ്ട് മറ്റേതെങ്കിലും പ്രവർത്തനത്തിന് വകമാറ്റി ചെലവഴിക്കുന്നില്ലെന്ന് മാനേജിംഗ് ഡയറക്ടർ ഉറപ്പാക്കണമെന്ന് ഉത്തരവിൽ നിർദേശം നൽകി. 

Tags:    
News Summary - Aralam Farming Corporation has been sanctioned 1 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.