ആര്‍ദ്രം, ഹരിത കേരളം മിഷനുകള്‍ പത്തിന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീടില്ലാത്ത മുഴുവന്‍പേര്‍ക്കും വീട് വെച്ചുനല്‍കുന്നതിനുള്ള മിഷന്‍ പ്രഖ്യാപനം ഈമാസം പത്തിന് നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ലെഫ് മിഷന്‍, ശുചിത്വം-മാലിന്യസംസ്കരണം-കൃഷി വികസനം-ജലസംരക്ഷണം എന്നിവക്കുള്ള ഹരിതകേരളം മിഷന്‍, ജനസൗഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള ആര്‍ദ്രം മിഷന്‍, പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ മിഷന്‍ എന്നിവയുടെ ഒൗദ്യോഗിക പ്രഖ്യാപനമാണ് അടുത്ത വ്യാഴാഴ്ച നടക്കുക. മിഷനുകളുടെ ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഉന്നതാധികാരസമിതിയില്‍ അന്തിമമായി തീരുമാനിക്കും.

അധികവിഭവം ഈവര്‍ഷം ആവശ്യമുണ്ടെങ്കില്‍ ധനവകുപ്പിന്‍െറ അംഗീകാരംതേടണം. അത്യാവശ്യം വേണ്ട ജീവനക്കാരുടെ ലഭ്യതക്കും ധനവകുപ്പിന്‍െറ അനുമതിവേണം. ഇതിനൊക്കെയുള്ള നിര്‍ദേശങ്ങള്‍ ഉന്നതാധികാരസമിതിയുടെ അംഗീകാരത്തോടെ ധനവകുപ്പിന് സമര്‍പ്പിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാന്‍ ഉന്നതാധികാരസമിതിയെ ചുമതലപ്പെടുത്തി.

Tags:    
News Summary - ardram haritha keralam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.