വാതിലുകൾ തുറന്നു തന്നെ; തനിക്ക്​​ വ്യക്തിപരമായ താൽപര്യമി​ല്ലെന്ന് ഗവർണർ

തിരുവനന്തപുരം: ക്രിസ്മസ്​ വിരുന്നിന്​ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രാജ്​ഭവനിലേക്ക്​ ക്ഷണിച്ചിരുന്നെന്നും പ​ങ്കെടുക്കാത്തത്​ അവരുടെ തീരുമാനമാണെന്നും ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ. വാതിലുകൾ എപ്പോഴും തുറന്നിട്ടിട്ടുണ്ട്​. എല്ലാം നിയമമനുസരിച്ചായിരിക്കണം. തനിക്ക്​​ വ്യക്തിപരമായ താൽപര്യമി​ല്ലെന്നും അദ്ദേഹം പറഞ്ഞു.

ചാൻസലർമാർക്കുള്ള കാരണം കാണിക്കൽ​ നോട്ടീസിലെ തുടർനടപടികൾ കോടതി തീരുമാനം അനുസരിച്ചാകും. ​നിയമസഭ പാസാക്കിയ ബിൽ കാണാതെ അഭിപ്രായം പറയാനാകില്ല. ബിൽ ആദ്യം പരിശോധിക്കട്ടെ. ബിൽ തനിക്കെതിരെയാണോ എന്നതല്ല വിഷയം. നിയമത്തിന്​ എതിരാകരുത്​. നിയമപരമായതിനോട്​ യോജിക്കുന്നെന്നും ഗവർണർ പറഞ്ഞു.

Tags:    
News Summary - Arif Mohammad Khan react to Christmas Reception

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.