കരസേന മേധാവി നേപ്പാള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി

കാഠ്മണ്ഡു: കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് നേപ്പാള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. മൂന്നു ദിവസം അയല്‍രാജ്യത്തുണ്ടായിരുന്ന ദല്‍ബീര്‍ സിങ് നേപ്പാള്‍ സൈന്യത്തിന്‍െറ മികവ് വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യയുടെ സഹകരണം വാഗ്ദാനം ചെയ്തു.

നേപ്പാള്‍ കരസേനമേധാവി ജനറല്‍ രാജേന്ദ്ര ഛേത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സൈനിക, സുരക്ഷാ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. പ്രസിഡന്‍റ് ബിദ്യദേവി ഭണ്ഡാരി, പ്രധാനമന്ത്രി പ്രചണ്ഡ, പ്രതിരോധമന്ത്രി ബാല്‍കൃഷ്ണ ഖണ്ഡ് തുടങ്ങിയവരുമായും ദല്‍ബീര്‍ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു.

സംയുക്തമായി നടത്തുന്ന സൈനികാഭ്യാസം ‘സൂര്യകിരണ്‍’ സൈനികമേധാവി വീക്ഷിച്ചു.

Tags:    
News Summary - army chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.