കണ്ണൂർ: കഴിഞ്ഞ ദിവസം നടൻ കമൽഹാസന്‍റെ രാഷ്ട്രീയ പാർട്ടി, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ പാർട്ടിയുമായി സഖ്യം ഉണ്ടാക്കുന്നുവെന്ന വാർത്ത നടൻ സന്തോഷ് പണ്ഡിറ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ഇതിനെതിരെ താരത്തിന് വലിയ വിമർശനമുയർന്നു. വിമർശനങ്ങൾക്ക് സന്തോഷ് പണ്ഡിറ്റ് തന്നെ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
'ഓവൈസി ജിയുടെ പാ൪ട്ടിയും കമലഹാസൻ ജിയുടെ പാ൪ട്ടിയുമായി സഖ്യം ഉണ്ടാക്കുന്നതിന് ചിലരൊക്കെ എന്നെ പൊങ്കാല ഇടുന്നുണ്ടേ.. ഒരേ നിലവാരമുള്ള അവ൪ ഒന്നിക്കുന്നതിൽ പാവം ഞാ൯ എന്ത് പിഴച്ചു.? വിമ൪ശക൪ ശ്രദ്ധിക്കുക. എന്‍റെ അളിയനല്ല ഒവൈസി' എന്നാണ് താരത്തിന്‍റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.