തൃ​ശൂ​രി​ൽ ബി.ജെ.പിക്ക്​ വിജയസാധ്യതയല്ല, മത്സരസാധ്യത മാത്രമാണെന്ന്​ സുരേഷ്​ ഗോപി

​​കൊച്ചി: തൃ​ശൂ​രി​ൽ ബി.ജെ.പിക്ക്​ വിജയ സാധ്യതയല്ല, മത്സരസാധ്യത മാത്രമാണെന്ന്​ നടനും എം.പിയുമായ സുരേഷ്​ ഗോപി. വ്യക്​തിപരമായി ഇപ്പോഴും മത്സരിക്കണ്ട എന്ന്​ തന്നെയാണ്​ നിലപാട്​. എന്നാൽ പാർട്ടിയും നേതാക്കളും നിർബന്ധിച്ചത്​ കൊണ്ടാണ്​​ മത്സരിക്കുന്നത്​. വിവിധ ആരോഗ്യ പ്രശ്​നങ്ങളെ തുടർന്ന്​ ചികിത്സയിലായിരുന്ന സുരേഷ്​ ഗോപി വീട്ടിലേക്ക്​ മടങ്ങുന്നതിനിടയിലാണ്​ മാധ്യമങ്ങളെ കണ്ടത്​.

നാല്​ മണ്ഡലങ്ങളാണ്​ പാർട്ടി മുന്നോട്ട്​ വെച്ചത്​. പ്രധാനമന്ത്രിയാണ്​ ഞാൻ തൃശൂരില്‍ നില്‍ക്കണമെന്ന ആഗ്രഹം പങ്കുവെച്ചത്​. അതുകൊണ്ടാണ്​ തൃശൂർ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പത്ത്​ ദിവസത്തെ പൂർണ വിശ്രമമാണ്​ ഡോക്​ടർമാർ അദ്ദേഹത്തിന്​ നിർദ്ദേശിച്ചിരിക്കുന്നത്​. അത്​ പൂർത്തിയായ ശേഷം കോവിഡ്​ വാക്​സിൻ സ്വീകരിക്കും.എന്നി​ട്ട്​ മാത്രമെ പ്രചാരണത്തിൽ സജീവമാകുവെന്നും അദ്ദേഹം പറഞ്ഞു.രാജ്യസഭാ എം.പി എന്ന നിലയിലുള്ള കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ജനം വിലയിരുത്തട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു

Tags:    
News Summary - assembly election 2021 suresh gopi press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.