തിരുവനന്തപുരം: ലോക്സഭയിലേക്ക് വൻവിജയം നേടിയ നാല് സിറ്റിങ് എം.എൽ.എമാരും തി ങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ പെങ്കടുക്കാനെത്തും. വിജ്ഞാപനമിറ ങ്ങി 14 ദിവസത്തിനകം ഇവർക്ക് എം.എൽ.എ സ്ഥാനം രാജിെവച്ചാൽ മതി. എന്നാൽ, നാലുപേരും ഏതാനും ദിവസം മാത്രമേ നിയമസഭയിൽ വരാനിടയുള്ളൂ.
കെ.എം. മാണിയുടെ ചരമോപചാരമാണ് തിങ്കളാഴ്ച സഭയിൽ. അടുത്തദിവസം അടൂർ പ്രകാശ് കോന്നി മണ്ഡലവുമായി ബന്ധപ്പെട്ട സബ്മിഷൻ ഉന്നയിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കെ.സി. ജോസഫിന് കിട്ടിയ അവസരം അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. എ.എം. ആരിഫ് ധനാഭ്യർഥന ചർച്ചയിൽ തന്നെ പെങ്കടുക്കാനുള്ള തീരുമാനത്തിലാണ്. കെ. മുരളീധരൻ ആദ്യദിനം എത്തുമെങ്കിലും പിന്നീട് പെങ്കടുക്കണമോയെന്നത് നിയമസഭാകക്ഷിയുടെ തീരുമാന പ്രകാരമായിരിക്കും. ഹൈബി ഇൗഡൻ തുടർദിവസങ്ങളിൽ വരാനിടയില്ല. ജൂലൈ അഞ്ചിനാണ് സഭാ സമ്മേളനം അവസാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.