തിരുവനന്തപുരം: കശാപ്പ് നിരോധനം ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വ്യാഴാഴ്ച ചേരും. മേഖലയിൽ പ്രവർത്തിക്കുന്ന അഞ്ചു ലക്ഷം പേരെ തൊഴിൽരഹിതരാക്കാൻ വഴിയൊരുക്കുന്ന കേന്ദ്ര തീരുമാനം ഭരണഘടനാ വിരുദ്ധവും ഫെഡറലിസത്തിനെതിരുമാണെന്നാണ് സംസ്ഥാന സർക്കാറിെൻറ നിലപാട്. ഭരണ-പ്രതിപക്ഷത്തെ പ്രധാന പാർട്ടികളെല്ലാം ഇക്കാര്യത്തിൽ ഒരേ അഭിപ്രായക്കാരാണ്.
പ്രതിപക്ഷ നേതാവാണ് വിഷയം ചർച്ച ചെയ്യാൻ നിയമസഭ വിളിക്കണമെന്ന് ആവശ്യപ്പെട്ടത്. കശാപ്പ് നിേരാധം എന്ന ഒറ്റ അജണ്ട മാത്രമേ വ്യാഴാഴ്ചത്തെ സമ്മേളനത്തിനുള്ളൂ. 14ാം കേരള നിയമസഭയുടെ ആറാമത് സമ്മേളനമാണ് വ്യാഴാഴ്ച നടക്കുന്നത്.
രാവിലെ ഒമ്പതു മുതൽ രണ്ടു മണിക്കൂർ നീണ്ട ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ പാർട്ടികൾക്കും കക്ഷിനില അനുസരിച്ച് സമയം വീതിച്ചു നൽകും. ചർച്ചക്കൊടുവിൽ ചട്ടം 275 പ്രകാരം വിഷയത്തിൽ സർക്കാർ പ്രമേയം കൊണ്ടു വരും. ഇതിൽ ആവശ്യമെങ്കിൽ വോെട്ടടുപ്പ് നടക്കും.
കാലികശാപ്പ് നിരോധിച്ച കേന്ദ്ര തീരുമാനത്തിനെതിരെ രാജ്യത്തിെൻറ പൊതുഅഭിപ്രായം രൂപവത്കരിക്കാൻ മുഖ്യമന്ത്രിമാരുടെ സമ്മേളനം വിളിക്കാനും സംസ്ഥാനം തീരുമാനിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. കേന്ദ്ര ഉത്തരവ് ഭരണഘടനാ വിരുദ്ധമായതിനാൽ കോടതിയിൽ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.