തൃശൂര്‍: അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ സമവായ ചര്‍ച്ചക്ക് പോകില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പദ്ധതി നടപ്പാക്കരുതെന്നാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനെതിരെ സി.പി.ഐയുമായി ചേര്‍ന്ന് സമരം നടത്തുമോയെന്ന ചോദ്യത്തിന് ഒറ്റക്ക് നേരിടുമെന്നായിരുന്നു മറുപടി. എം.പി.വീരേന്ദ്രകുമാറിെൻറ ജനതാദള്‍ യു യു.ഡി.എഫ് വിട്ടുപോകുന്നുവെന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പിണറായി വിജയന് ഒന്നാം വാര്‍ഷികത്തിെൻറ ആഘോഷങ്ങളുടെ പേരില്‍ നടത്തുന്നത് കോടികളുടെ ധൂര്‍ത്താണ്. ഭരണത്തില്‍ ഒരു നേട്ടവും എടുത്തുപറയാനില്ല. ഗെയിൽ പൈപ്പ് ലൈന്‍ പദ്ധതി എൽ.ഡി.എഫ് സമരം നടത്തിയതിനാലാണ് തടസ്സപ്പെട്ടത്. സമരം നിര്‍ത്തിയപ്പോള്‍ പണി തുടങ്ങി. കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം പദ്ധതിയും, മെട്രോയുമൊക്കെ കഴിഞ്ഞ സര്‍ക്കാറാണ് തുടക്കമിട്ടത്. ഇതെല്ലാം പിണറായി സര്‍ക്കാറിെൻറ നേട്ടങ്ങളായി ചിത്രീകരിക്കുകയാണ്. കിഫ്ബി സ്വപ്നലോകത്തെ പദ്ധതിയായി മാറിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡൻറ് ടി.എൻ.പ്രതാപന്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പദ്മജ വേണുഗോപാൽ, വി.ബാലറാം, യു.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശേരി, ഒ.അബ്ദുറഹ്മാന്‍കുട്ടി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.