തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുടെ അനുമതി സംബന്ധിച്ച് വൈദ്യുതി മന്ത്രി എം.എം മണിയെ തള്ളി വനം മന്ത്രി കെ. രാജു. അതിരപ്പിള്ളി പദ്ധതിയെ കുറിച്ച് മന്ത്രിസഭ ചർച്ച ചെയ്തില്ലെന്ന് മന്ത്രി കെ. രാജു പറഞ്ഞു. അതിരപ്പിള്ളിയിലേത് അടഞ്ഞ പദ്ധതിയാണെന്നും വനം മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അതിരപ്പിള്ളിയിൽ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഒാഫിസ് തുടരാനും പദ്ധതി സംബന്ധിച്ച തുടർനടപടികൾ സ്വീകരിക്കുന്നതിനും അനുമതി ആവശ്യമാണ്. ഈ അനുമതിയാകാം നൽകിയത്. 2018ലെ വെള്ളപ്പൊക്കത്തോടെ അതിരപ്പിള്ളിയിൽ ഒരു പദ്ധതിയുടെ സാധ്യത അടഞ്ഞു കഴിഞ്ഞുവെന്നും വനം മന്ത്രി ചൂണ്ടിക്കാട്ടി.
കാലാവധി കഴിഞ്ഞ അനുമതിപത്രം പുതുക്കുക മാത്രമാണ് ചെയ്തതെന്നും അതിൽ മുഖ്യമന്ത്രി ഒപ്പുവെച്ചതിൽ അസാധാരണമായി ഒന്നുമില്ലെന്നും എം.എം. മണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുടെ അനുമതിപത്രം പുതുക്കാനുള്ള ഫയലിൽ ഏപ്രിൽ 18നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചത്. കാലാവധി കഴിഞ്ഞ അനുമതിപത്രം പുതുക്കാൻ സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയെ (സി.ഇ.എ) സമീപിക്കാൻ കെ.എസ്.ഇ.ബിക്ക് നിരാക്ഷേപപത്ര (എൻ.ഒ.സി) അനുമതിയാണ് മുഖ്യമന്ത്രി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.