കോതമംഗലത്ത്​ ക്രിസ്​ത്യൻ പള്ളികൾക്ക്​​ നേരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ

കോതമംഗലം: കവളങ്ങാട് പഞ്ചായത്തി‍െൻറ വിവിധ ഭാഗങ്ങളിൽ പള്ളിക്കും രൂപക്കൂടുകൾക്കും നേരെയുണ്ടായ ആക്രമണത്തിലെ പ്രതി പൊലീസ് പിടിയില്‍. നേര്യമംഗലം അള്ളുങ്കൽ കളപ്പുരയ്ക്കൽ സിജോയാണ്​ (മനോജ് -40)ഊന്നുകൽ പൊലീസി‍െൻറ പിടിയിലായത്. പുലിയൻപാറ, ഊന്നുകൽ, അള്ളുങ്കൽ ഭാഗങ്ങളിലെ പള്ളിക്കും രണ്ട് കപ്പേളകൾക്കുംനേരെ കഴിഞ്ഞയാഴ്ചയാണ് ആക്രമണം ഉണ്ടായത്.

പ്രത്യേക സംഘം ദിവസങ്ങളോളം സംഭവസ്ഥലങ്ങളിൽ ക്യാമ്പ് ചെയ്താണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾക്ക്​ മാനസികാസ്വാസ്ഥ്യമുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു. രാത്രി ഒറ്റക്ക് കറങ്ങിനടന്ന് പല ദിവസങ്ങളിലായാണ്‌ ഇയാൾ കൃത്യം നടത്തിയത്. മൂവാറ്റുപുഴ ഡിവൈ.എസ്.പി എസ്. മുഹമ്മദ്‌ റിയാസ്, ഇന്‍സ്പെക്ടര്‍ കെ.ജി. ഋഷികേശന്‍ നായര്‍, എ.എസ്.ഐമാരായ എം.എസ്. ജയന്‍, മനാഫ്, സി.പി.ഒമാരായ നിയാസുദ്ദീന്‍, ഷനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - attack against Christian Churches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.