സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്​ നേരെ ആക്രമണം; കർശന നടപടിയെന്ന്​ ഡി.ജി.പി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്​ നേരെ ആക്രമണം നടത്തിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. പൊലീസ്​ കമീഷണറോട്​ സ്ഥലം സന്ദർശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. തിരുവനന്തപുരം പൊലീസ്​ കമീഷണർ സി.പ്രകാശിന്​ കേസി​​​െൻറ അന്വേഷണ ചുമതല നൽകിയതായും ബെഹ്​റ അറിയിച്ചു.

ശനിയാഴ്​ച പുലർച്ചെയോടെയാണ് തിരുവനന്തപുരം​ കുണ്ടമൺ കടവിലെ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം അജ്ഞാതസംഘം ആക്രമിച്ചത്​. അക്രമികൾ ആശ്രമത്തിന്​ മുമ്പിലുണ്ടായിരുന്നു രണ്ട്​ കാറുകൾക്കും ഒരു സ്കൂട്ടറിനും​ തീയിട്ടു. ആശ്രമത്തിന്​ മുന്നിൽ റീത്ത്​ വെക്കുകയും ചെയ്​തിട്ടുണ്ട്

Tags:    
News Summary - Attack against sandeepanatha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.