കായംകുളം: സംഘ്പരിവാറിെൻറ എതിർപ്പ് മറികടന്ന് ചെട്ടികുളങ്ങര ക്ഷേത്രത്തിൽ നിയമിതനായ ഇൗഴവ ശാന്തിക്ക് വധഭീഷണി. കായംകുളം ചേരാവള്ളി പാലാഴിയിൽ സുധികുമാറിെൻറ (36) വീട്ടിലെത്തിയ സംഘമാണ് ഭീഷണി മുഴക്കിയത്. ബുധനാഴ്ച ഉച്ചക്ക് 12 ഒാടെയാണ് സംഭവം. ഭാര്യ സുബിമോൾ, മക്കളായ നിരഞ്ജന, നിരഞ്ജൻ, പിതാവ് സുകുമാരൻ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. നെയ്യാറ്റിൻകര ക്ഷേത്രത്തിലെ ശാന്തി ചിങ്ങോലി നാരായണശർമയും ചെന്നിത്തല സ്വദേശി മനുവുമാണ് വീട്ടിലെത്തി ഭീഷണി മുഴക്കിയതെന്ന് ഇവർ കായംകുളം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ചുമതലയേറ്റാൽ വെട്ടിക്കൊല്ലുമെന്നായിരുന്നു ഭീഷണി. ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി കായംകുളം സി.െഎ കെ. സദൻ പറഞ്ഞു.
അബ്രാഹ്മണനാണെന്ന കാരണത്താൽ തടഞ്ഞുവെച്ച സുധികുമാറിെൻറ നിയമനം കഴിഞ്ഞദിവസം ചേർന്ന ദേവസ്വം ബോർഡ് യോഗമാണ് പുനഃപരിശോധിച്ചത്. സംഘ്പരിവാർ അനുകൂല ക്ഷേത്ര ഭരണസമിതിയായ ശ്രീദേവിവിലാസം ഹിന്ദുമത കൺെവൻഷെൻറ എതിർപ്പാണ് നിയമനത്തിന് തടസ്സമായത്. അബ്രാഹ്മണൻ പൂജ ചെയ്താല്‍ ദൈവകോപമുണ്ടാകുമെന്ന് പറഞ്ഞ് ക്ഷേത്രം തന്ത്രിയും ബോർഡിന് കത്ത് നൽകിയിരുന്നു.
കായംകുളം പുതിയിടം ക്ഷേത്രത്തിൽനിന്ന് പൊതുസ്ഥലംമാറ്റത്തിലൂടെയാണ് സുധികുമാറിനെ ചെട്ടികുളങ്ങരയിൽ നിയമിച്ചത്. സംഭവം ഗൗരവത്തിലെടുത്ത സർക്കാർ ഇടപെടലാണ് നിയമനം അംഗീകരിക്കാൻ ദേവസ്വം ബോർഡിനെ നിർബന്ധിതരാക്കിയത്. നിയമന ഉത്തരവ് ലഭിച്ചാലുടൻ ചുമതല ഏറ്റെടുക്കാനിരിക്കെയാണ് ഭീഷണി. സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.