തിരുവനന്തപുരം: തിരുവനന്തപുരം: പ്രചാരണത്തിെൻറ കൊട്ടിക്കലാശത്തിനിടെ വിവിധ ജി ല്ലകളിൽ സംഘർഷം. ചിലയിടങ്ങളിൽ പാർട്ടി പ്രവർത്തകർ ഏറ്റുമുട്ടുകയും പൊലീസ് ലാത് തിവീശുകയും ചെയ്തു. തിരുവനന്തപുരം തീരമേഖലയിൽ എ.കെ. ആൻറണി നടത്തിയ റോഡ് ഷോ എൽ.ഡി. എഫ് പ്രവർത്തകർ തടഞ്ഞു. തുടർന്ന് ആൻറണിയും ശശി തരൂർ, വി.എസ്. ശിവകുമാർ തുടങ്ങിയ നേ താക്കളും കുറച്ചുദൂരം കാൽനടയായി റോഡ്ഷോ നടത്തി.
പാലക്കാട് ഗോവിന്ദാപുരത്ത് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. സംഭ വത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. ആലത്തൂരിൽ കൊട്ടിക്കലാശ ത്തിനുശേഷം മടങ്ങിയ യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കല്ലേറുമുണ്ടായി. ആലത്തൂർ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ്, അനിൽ അക്കര എം.എൽ.എ എന്നിവരടക്കം അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കും സി.പി.എം ചേരിയിലുണ്ടായിരുന്ന കെ.ഡി. പ്രസന്നൻ എം.എൽ.എ, മേലാർകോട് പഞ്ചായത്ത് പ്രസിഡൻറ് എം. മായൻ എന്നിവർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.
കൊല്ലം കരുനാഗപ്പള്ളി നഗരം യുദ്ധക്കളമായി. കല്ലേറിലും പൊലീസ് ലാത്തിയടിയിലും നിരവധിപേർക്ക് പരിക്കേറ്റു. വഴിയാത്രക്കാരടക്കം പതിനഞ്ചിലധികം പേർ ആശുപത്രിയിൽ ചികിത്സ തേടി.
ആലപ്പുഴ കായംകുളത്ത് ബി.ജെ.പി-യു.ഡി.എഫ് സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. എട്ട് യു.ഡി.എഫുകാർക്കും നാല് ബി.ജെ.പി പ്രവർത്തകർക്കും എട്ട് പൊലീസുകാർക്കും പരിക്കേറ്റു. കല്ലേറിൽ പൊലീസ് ജീപ്പിെൻറ ചില്ലുകൾ തകർന്നു. നേതാക്കളും പൊലീസും രംഗം ശാന്തമാക്കുന്നതിനിടെ പ്രകോപനവുമായി ഇരുഭാഗത്തും പ്രവർത്തകർ തമ്പടിച്ചതോടെ കേന്ദ്രസേന ഇറങ്ങി. തൊടുപുഴയിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സംഘർഷത്തിൽ പരിക്കേറ്റ നാല് യു.ഡി.എഫ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ പത്തനംതിട്ട മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രനെ എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് സംഘർഷം ഉണ്ടായി.
എറണാകുളം ജില്ലയിൽ പറവൂർ, ആലുവ, പാലാരിവട്ടം എന്നിവിടങ്ങളിൽ നേരിയ സംഘർഷമരങ്ങേറി. മലപ്പുറം ജില്ലയിൽ രണ്ടിടത്ത് പൊലീസുകാർക്ക് പരിക്ക്. മലപ്പുറം നഗരത്തിലും പുത്തനത്താണിയിലും നടന്ന കൊട്ടിക്കലാശത്തിനിടെയാണ് പരിക്കേറ്റത്. പുത്തനത്താണിയിൽ മുൻധാരണ ലംഘിച്ച് യു.ഡി.എഫ് പ്രവർത്തകർ നടത്തിയ കൊട്ടിക്കലാശം തടയുന്നതിനിടെ കൽപകഞ്ചേരി എസ്.ഐ പ്രിയനാണ് പരിക്കേറ്റത്. മലപ്പുറം നഗരത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിലുള്ള ഉന്തും തള്ളിനുമിടെ എ.ആർ ക്യാമ്പിലെ പൊലീസുകാരനും പരിക്കേറ്റു.
വടകര വില്യാപ്പള്ളിയിൽ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ കല്ലെറിഞ്ഞതിനെ തുടർന്ന് ചിലർക്ക് പരിക്കേറ്റു. കണ്ണീർവാതകം പ്രയോഗിച്ചാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ഇരുഭാഗത്തെയും 12 പേരെ കസ്റ്റഡിയിലെടുത്തു. വടകര അഞ്ചുവിളക്കിന് സമീപം പ്രചാരണസമയം അവസാനിച്ചശേഷം തമ്പടിച്ചവരെ പിരിച്ചുവിടുന്നതിനിടെയുണ്ടായ സംഘർഷത്തിൽ രണ്ടു പൊലീസുകാർക്ക് പരിക്കുണ്ട്. കുറ്റ്യാടിയിലും എൽ.ഡി.എഫ്--യു.ഡി.എഫ് ഏറ്റുമുട്ടലുണ്ടായി. കോഴിക്കോട് നഗരത്തിൽ പാളയം കേന്ദ്രീകരിച്ച് നടന്ന പരസ്യപ്രചാരണ സമാപനത്തിനിടെ ബസ് സ്റ്റാൻഡിന് സമീപം യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘട്ടനമുണ്ടായി. ഇടതുമുന്നണി പ്രവർത്തകരെ ഒരുവിഭാഗം തടഞ്ഞതിനെച്ചൊല്ലിയുള്ള തർക്കമാണ് 20 മിനിറ്റോളം അടിയിൽ കലാശിച്ചത്. പൊലീസും സി.ഐ.എസ്.എഫുമെത്തി ശാന്തമാക്കി.
കണ്ണൂർ പഴയങ്ങാടിയിലും മട്ടന്നൂരിലും ചെറുപുഴയിലും എൽ.ഡി.എഫ്-യു.ഡി.എഫ് കല്ലേറും സംഘർഷവും നിയന്ത്രണാതീതമായതോടെ പൊലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി, എ.എസ്.ഐ ഉൾെപ്പടെ എട്ട് പൊലീസ് ഉദ്യോഗസ്ഥർക്കും ഇരുമുന്നണികളിലുംപെട്ട മുപ്പേതാളം പ്രവർത്തകർക്കും അക്രമങ്ങളിൽ പരിക്കേറ്റു. കാസർകോട് ഉദുമയിൽ എൽ.ഡി.എഫ് -യു.ഡി.എഫ് സംഘർഷത്തെ തുടർന്ന് പൊലീസ് നാല് തവണ ഗ്രനേഡ് പ്രയോഗിച്ചു. കാസർകോട്ടും പടന്നയിലും സംഘർഷമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.