അഗളി: അട്ടപ്പാടിയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എട്ടുപേരെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയുൾപ്പെടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വ്യാജമദ്യം കഴിച്ചതാണെന്നാണ് സൂചന. രണ്ടാഴ്ചക്കുള്ളിലായാണ് ഇത്രയും പേർ ചികിത്സ തേടിയത്. ഒരാളുടെ നില ഗുരുതരമായിരുന്നു. ഇയാൾ അപകടനില തരണം ചെയ്തു.
ബിവറേജ് മദ്യഷോപ്പുകളിൽനിന്ന് ലഭിക്കുന്ന മദ്യക്കുപ്പികളുടെ മാതൃകയിൽ വ്യാജമദ്യമൊഴുക്കുന്നതായി പരാതി വ്യാപകമാണ്. കുപ്പിയിൽ ‘ചെമ്മണ്ണൂർ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ലേബലിൽ പുറത്തിറങ്ങുന്നത് വ്യാജമദ്യമാണെന്ന് പൊലീസ് പറയുന്നു. അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് അഗളി സി.ഐ സലീഷ് എൻ. ശങ്കർ പറഞ്ഞു. ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. അട്ടപ്പാടിയിൽ വിദേശമദ്യ ശാലകൾ പ്രവർത്തിക്കുന്നില്ല. എന്നാൽ, മറ്റ് ഭാഗങ്ങളിൽനിന്നും തമിഴ്‌നാട്ടിൽനിന്നും ഇടനിലക്കാർ മുഖാന്തിരം മദ്യവിതരണം സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.