മധു വധം: കലക്ടറുടെ വിചാരണ മാറ്റിവെച്ചു

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ തിരുവനന്തപുരം ജില്ല കലക്ടറുടെ വിചാരണ മാറ്റിവെച്ചു. സംഭവം നടക്കുമ്പോൾ ഒറ്റപ്പാലം സബ് കലക്ടറായിരുന്ന ജെറോമിക് ജോർജി​​ന്റെ ഇന്ന് നടക്കാനിരുന്ന വിസ്താരമാണ് തിരുവനന്തപുരത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് മാറ്റിയത്. പുതിയ തീയതി പിന്നീട് തീരുമാനിക്കും.

ബുധനാഴ്ച പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ഓരോ ഹരജികൾ മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതി അനുവദിച്ചു. മധുവിന്റെ ജാതി തെളിയിക്കാൻ അട്ടപ്പാടി ട്രൈബൽ താലൂക്കിൽനിന്ന് പുതിയ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന പ്രോസിക്യൂഷൻ ഹരജിയും മണ്ണാർക്കാട് മജിസ്‌ട്രേറ്റ് രമേശൻ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയപ്പോൾ തയാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്ന പ്രതിഭാഗം ഹരജിയുമാണ് അനുവദിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥൻ അഗളി മുൻ ഡിവൈ.എസ്.പി ടി.കെ. സുബ്രഹ്മണ്യനെ ഡിസംബർ അഞ്ചിനും കേസിലെ സാക്ഷി പാലക്കാട് ഡിവൈ.എസ്.പി ശശികുമാറിനെ ഒമ്പതിനും വിസ്തരിക്കാനും കോടതി തീരുമാനിച്ചു.

Tags:    
News Summary - Attappadi Madhu murder: Collector trial adjourned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.