തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി സേങ്കതങ്ങളിലെ യുവതികൾ ഗുരുതര പോഷകാഹാര പ് രശ്നം നേരിടുന്നതായി റിപ്പോർട്ട്. ഹീമോഗ്ലോബിെൻറ അളവ് പത്ത് ശതമാനത്തിൽ താഴെ യായതിനാൽ നല്ലൊരു ശതമാനത്തിനും ഗർഭം ധരിക്കാനാകുന്നില്ല. ഗർഭിണിയാണെന്ന വിവരം പ ോലും ആരോഗ്യക്കുറവുമൂലം പലർക്കും തിരിച്ചറിയാനും കഴിയുന്നില്ല. ശിശു മരണം സംഭവിച ്ച അമ്മമാരിൽ കേരള മഹിള സമുഖ്യ സൊസൈറ്റിയാണ് പഠനം നടത്തിയത്. 2013നും 2018 ആഗസ്റ്റിനും ഇടയിൽ കുഞ്ഞുങ്ങളെ നഷ്ടമായ 48 മാതാക്കളെയാണ് പഠനത്തിന് തെരഞ്ഞെടുത്തത്.
48 അമ്മമാരിൽ ഒരാൾ ബിരുദാനന്തര ബിരുദവും മറ്റൊരാൾ ടി.ടി.സിയും നേടിയതാണ്. പത്താം ക്ലാസിന് താഴെ പഠിച്ചവർ 32 പേരും. ഇവരൊക്കെ പഠനകാലത്ത് സർക്കാർ ഹോസ്റ്റലുകളിൽ താമസിച്ചിരുന്നവരാണ്. പട്ടികവർഗ ഹോസ്റ്റലുകളിലെ ഭക്ഷണത്തിലെ പോഷകാഹാരക്കുറവ് കൂടിയാണ് ഇതിലൂടെ പുറത്തുവരുന്നത്.
പഠനവിധേയരായ അമ്മമാരിൽ മൂന്നുപേർ ആറു മാസത്തിന് ശേഷമാണ് തങ്ങൾ ഗർഭിണികളാണെന്ന വിവരം അറിഞ്ഞത്. മൂന്ന് മാസത്തിനുശേഷം ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞവരുമുണ്ട്. 27 അമ്മമാർക്ക് ആദ്യ കുഞ്ഞ് നഷ്ടമായപ്പോൾ മറ്റ് പലർക്കും തുടർച്ചയായി കുട്ടികളെ നഷ്ടപ്പെടുകയായിരുന്നു.
രണ്ടുപേർക്ക് അഞ്ച് കുട്ടികളെയും നഷ്ടപ്പെട്ടു. ഗർഭകാലത്ത് ചിലർക്ക് ശാരീരിക പീഡനം അനുഭവപ്പെട്ടിരുന്നു. ഗർഭകാലത്ത് ഭർതൃപരിചരണം ലഭിക്കാറില്ല. പരമ്പരാഗത ഭക്ഷണം ഇല്ലാതായതും പോഷകാഹാര നഷ്ടത്തിന് കാരണമായിട്ടുണ്ട്.
45 പേരും ഗർഭകാലത്ത് സർക്കാർ ആശുപത്രികളിൽ പോയവരാണെങ്കിലും ചികിത്സ സംബന്ധിച്ച വിവരം ഇവരുടെ പക്കലില്ല. ഇരുള, മുഡുഗ,കുറുമ്പ വിഭാഗങ്ങളിൽപെടുന്നവരാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.