ആർ.എസ്.എസ് പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ്: എട്ട് സി.പി.എം പ്രവർത്തകർക്ക് അഞ്ചുവർഷം തടവ്

കണ്ണൂർ: ആർ.എസ്.എസ് പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി അടക്കം എട്ടു സി.പി.എം പ്രവർത്തകർക്ക് ശിക്ഷ വിധിച്ച് കോടതി. കണ്ണൂർ അഴീക്കോട് വെള്ളക്കല്ലിൽ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ചു പരിക്കേൽപിച്ച കേസിലാണ് കണ്ണൂർ അസി. സെഷൻസ് കോടതി ജഡ്ജി രഘുനാഥ് അഞ്ചു വർഷം തടവും 25,000 രൂപ പിഴയും വിധിച്ചത്.

അഴീക്കോട് സ്വദേശികളായ സജിത്, ജോബ് ജോൺസൺ, സുജിത്, ലജിത്ത്, സുമിത്, കെ. ശരത്ത്, സി. സായൂജ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവർ. 2017 നവംബർ 19ന് വെള്ളക്കല്ലിൽ നടന്ന ആക്രമണത്തിൽ നിഖിൽ, അശ്വിൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുമ്പുവടികൊണ്ടും വാളുകൊണ്ടും ആക്രമിച്ചെന്നാണ് കേസ്. വിധിക്കുശേഷം അർജുൻ ആയങ്കി അടക്കമുള്ള പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

Tags:    
News Summary - Attempt to kill RSS workers case: Eight CPM workers jailed for five years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.