തൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് ആറ് വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചിറ്റിലപ്പിള്ളി പാട്ടത്തിൽ വിനയനെ (39) ആണ് തൃശൂർ ഒന്നാം അഡീ. ജില്ല ജഡ്ജ് പി.എൻ. വിനോദ് പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്.
2018 മേയ് മുതൽ ജൂലൈ വരെയാണ് കേസിനാസ്പദമായ സംഭവം. 15കാരിയായ കുട്ടിയുടെ പിതാവ് നാട്ടിൽ ഉണ്ടായിരുന്നില്ല. മാതാവിന്റെ സുഹൃത്തായ പ്രതി വീട്ടിൽ സ്ഥിരമായി വരികയും കുട്ടിയെ പലപ്പോഴും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
പല തവണ അമ്മയോട് പരാതിപ്പെട്ടിട്ടും ഫലമില്ലാതെ വന്നപ്പോൾ കുട്ടി സ്കൂളിലെ പ്രധാനാധ്യാപികയെ അറിയിച്ചു. ചൈൽഡ് ലൈൻ മുഖേന പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പേരാമംഗലം പൊലീസ് കേസെടുത്ത് കുട്ടിയെ ചൈഡ് വെൽഫെയർ കമ്മിറ്റി മുഖേന ഷെൽട്ടൽ ഹോമിലാക്കി. വിവരങ്ങൾ അറിഞ്ഞ പിതാവ് നാട്ടിലെത്തുന്നതും പൊലീസ് നടപടികളും ഭയന്ന് അമ്മ ആത്മഹത്യ ചെയ്തിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജി മധു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.