കോഴിക്കോട്: കരിപ്പൂരിൽ സ്വർണക്കടത്ത് നടത്തുകയും ഡി.ആർ.ഐ ഉദ്യോഗസ്ഥരെ കാറിടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ അറസ്റ്റിലായ വിമാനത്താവള ജീവനക്കാരുൾപ്പെടെ അഞ്ചുപേരെ കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസം റിമാൻഡ് ചെയ്തു.
കേസിലെ തുടർ നടപടികൾ എറണാകുളത്തെ സാമ്പത്തിക കുറ്റങ്ങൾക്കുള്ള അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിൽ നടക്കും. പ്രതികളിൽ രണ്ടു പേർ നൽകിയ ജാമ്യാപേക്ഷയും അവിടെ പരിഗണിക്കും.
ഒന്നാം പ്രതി മുക്കം പയനിങ്ങൽ പി. നിസാർ, മൂന്നാം പ്രതി വിമാനത്താവളത്തിലെ ശുചീകരണ ജോലി ഏറ്റെടുത്ത യു.ഡി.എസ് കമ്പനി ക്ലീനിങ് സൂപ്പർവൈസർ തേഞ്ഞിപ്പലം മാട്ടിൽ അബ്ദുൽസലാം, കോടങ്ങാട് കൊടലാചുള്ളയിൽ അബ്ദുൽ ജലീൽ, അരീക്കോട് വിളയിൽ വി. പ്രഭാത്, വെള്ളൂർ പിലാക്കാടൻ മുഹമ്മദ് സാബിക്ക് എന്നിവരാണ് റിമാൻഡിലായത്. സ്വർണം കടത്തുന്നുവെന്ന വിവരം കിട്ടിയതിെൻറ അടിസ്ഥാനത്തിൽ ഞായറാഴ്ച ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻറ്സ് (ഡി.ആർ.ഐ) പരിശോധന നടത്തിയിരുന്നു. ഇവരിൽ രണ്ട് ഉദ്യോഗസ്ഥരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്.
കാറിലുണ്ടായിരുന്ന നിസാർ പിടിയിലായി. 1.72 കോടിയോളം വില വരുന്ന 3.42 കിലോ സ്വർണമിശ്രിതം കാറിൽ നിന്ന് കണ്ടെടുത്തു. അന്വേഷണത്തിലാണ് നാല് ജീവനക്കാർ അറസ്റ്റിലായത്. കേസിൽ രണ്ടാം പ്രതിയായി ചേർത്ത കീഴുപറമ്പ് വലിയ പീടിയക്കൽ വി.പി. ഫസലുറഹ്മാൻ ഓടി രക്ഷപ്പെട്ടിരുന്നു. ഫസലുറഹ്മാൻ, നിസാർ എന്നിവരുടെ വീട്ടിൽ ഡി.ആർ.ഐ സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.