കലാലയങ്ങളില്‍ മുസ്‍ലിം ആരാധനാ കൂട്ടായ്മയുണ്ടാക്കാന്‍ ശ്രമം, തീവ്രത പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഉന്നതവിദ്യാഭ്യാസം ഉള്ളവർ -പി. ജയരാജൻ

കോട്ടയം: കാമ്പസുകളിലെ സമാധാനാന്തരീക്ഷം തകർക്കാൻ തീവ്ര ഇസ്‍ലാമിസ്റ്റുകൾ ശ്രമിക്കുന്നുവെന്നും രാഷ്ട്രീയ ഇസ്‍ലാമിസ്റ്റുകളും മാവോയിസ്റ്റുകളും എല്ലാ തരത്തിലും യോജിക്കുകയാണെന്നും സി.പി.എം നേതാവ് പി. ജയരാജൻ. ‘പൊളിറ്റിക്കൽ ഇസ്‍ലാം ഇൻ കേരള’ വിഷയത്തിൽ മഹാത്മാ ഗാന്ധി സർവകലാശാല യൂനിയൻ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാലയങ്ങളില്‍ മുസ്‍ലിം ആരാധനാ കൂട്ടായ്മകളെ രൂപപ്പെടുത്താൻ ജമാഅത്തെ ഇസ്‍ലാമി ശ്രമം നടത്തുന്നു. മൂവാറ്റുപുഴ കോളജില്‍ കണ്ടത് അതാണ്. കാമ്പസുകളില്‍ എസ്.എഫ്‌.ഐയെ ആണ് ഇവര്‍ ലക്ഷ്യമിടുന്നത്. കാമ്പസുകളിലെ മതസൗഹാര്‍ദം തകര്‍ക്കാനാണ് ശ്രമം.

വിദ്യാഭ്യാസമില്ലാത്തവരല്ല, ഉന്നതവിദ്യാഭ്യാസം ഉള്ളവരാണ് തീവ്രത പ്രചരിപ്പിക്കുന്നതിന് പിന്നില്‍. കോഴിക്കോട് പന്തീരാങ്കാവിൽ രണ്ടു വിദ്യാര്‍ഥികള്‍ മാവോയിസ്‌റ്റ് കേസില്‍ അറസ്റ്റിലായപ്പോള്‍ അതിനെതിരെ പ്രചാരണം നടത്തിയത് ജമാഅത്തെ ഇസ്‍ലാമിയാണ്. അവരുടെ മാധ്യമങ്ങളെ അതിനായി ഉപയോഗിച്ചു. കലാലയങ്ങളെ ജമാഅത്തെ ഇസ്‍ലാമിക്കാർ വിശേഷിപ്പിച്ചത് കൊലാലയങ്ങൾ എന്നാണ്. വികസന പ്രശ്‌നങ്ങള്‍ അവകാശപ്പെട്ട് ഇസ്‍ലാമിസ്റ്റുകള്‍ ഇടപെടുകയും അതിലൂടെ മുതലെടുപ്പ് നടത്തുകയും ചെയ്യുന്നുണ്ട്. കണ്ണൂര്‍ കീഴാറ്റൂര്‍ വയല്‍ക്കിളി സമരം ഉദാഹരണമാണ്. അതിന് സംഘാടനം നടത്തിയത് ജമാഅത്തെ ഇസ്‍ലാമിയാണെന്നും ജയരാജൻ പറഞ്ഞു. 

Tags:    
News Summary - Attempts to create Muslim worship groups in colleges -P. Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.