കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ പ്ര​തി​ക​ൾ: അ​നി​ൽ​കു​മാ​ർ, സു​നി​ൽ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, മ​നോ​ജ്, ഉ​ണ്ണി, സ​തീ​ഷ്​ കു​മാ​ർ, സ​ന്തോ​ഷ്, സ​ന്തോ​ഷ്, സ​ന്തോ​ഷ്

ആറ്റുകാൽ അയ്യപ്പനാചാരി കൊലക്കേസ്; ഒമ്പത് പ്രതികൾ കുറ്റക്കാരെന്ന് കോടതി

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ മ​ണ​ക്കാ​ട് മേ​ട​മു​ക്ക് സ​തീ​ഷ് നി​വാ​സി​ല്‍ അ​യ്യ​പ്പ​നാ​ചാ​രി​യെ (52) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​മ്പ​ത്​ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി.

മ​തി​യാ​യ തെ​ളി​വി​ല്ലാ​ത്ത​ത് കാ​ര​ണം ഏ​ഴ്​ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു. ആ​ര്‍.​എ​സ്.​എ​സ് ന​ഗ​ര്‍ സേ​വാ​പ്ര​മു​ഖ് ആ​യി​രു​ന്ന രാ​ജ​ഗോ​പാ​ല്‍ ആ​ചാ​രി​യു​ടെ ജ്യേ​ഷ്ഠ​നാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട അ​യ്യ​പ്പ​നാ​ചാ​രി. രാ​ജ​ഗോ​പാ​ലി​നും സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം അ​ഞ്ചാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി പ്ര​സൂ​ൺ മോ​ഹ​നാ​ണ് പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ക​മ​ലേ​ശ്വ​രം ബ​ല​വാ​ൻ ന​ഗ​റി​ൽ ക​ട​ച്ചി​ൽ അ​നി​ൽ​കു​മാ​ർ (45-അ​നി), മ​ണ​ക്കാ​ട് ക​ളി​പ്പാം​കു​ളം ക​ഞ്ഞി​പ്പു​ര​യി​ൽ സു​നി​ൽ​കു​മാ​ർ(41-​ഉ​പ്പ് സു​നി), സു​നി​യു​ടെ സ​ഹോ​ദ​ര​ൻ അ​നി​ൽ​കു​മാ​ർ (45-അ​നി​ൽ), ക​ഞ്ഞി​പ്പു​ര തോ​പ്പു​വി​ളാ​കം വീ​ട്ടി​ൽ മ​നോ​ജ് (38), ക​ളി​പ്പാം​കു​ളം ക​ഞ്ഞി​പ്പു​ര​യി​ൽ ഉ​ണ്ണി (41), ക​ളി​പ്പാം​കു​ളം ക​ഞ്ഞി​പ്പു​ര​യി​ൽ സ​തീ​ഷ് കു​മാ​ർ (43-ഗോ​വ​ർ​ധ​ൻ),ക​ളി​പ്പാം​കു​ളം ക​ഞ്ഞി​പ്പു​ര​യി​ൽ സ​ന്തോ​ഷ് (41 -പ്ര​ദീ​ഷ്), ക​ളി​പ്പാം​കു​ളം ക​ഞ്ഞി​പ്പു​ര​യി​ൽ തോ​പ്പു​വി​ളാ​കം വീ​ട്ടി​ൽ സ​ന്തോ​ഷ് (42), ക​ളി​പ്പാം​കു​ളം ക​ഞ്ഞി​പ്പു​ര​യി​ൽ സ​ന്തോ​ഷ് (38-ബീ​ഡി സ​ന്തോ​ഷ്) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്‌.

നി​യ​മ​വി​രു​ദ്ധ​മാ​യ സം​ഘം ചേ​ര​ൽ, മാ​ര​കാ​യു​ധ​ത്തോ​ടു കൂ​ടി​യു​ള്ള ല​ഹ​ള, ഭ​വ​ന കൈ​യേ​റ്റം, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്ക​ൽ, കൊ​ല​പാ​ത​ക ശ്ര​മം, കൊ​ല​പാ​ത​കം എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്‌. ശി​ക്ഷ 18ന് ​പ​റ​യും.

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എം. ​സ​ലാ​ഹു​ദ്ദീ​ൻ, അ​ഖി​ല ലാ​ൽ, ദേ​വി​ക മ​ധു എ​ന്നി​വ​ർ ഹാ​ജ​രാ​യി.

വി​ചാ​ര​ണ 19 വ​ർ​ഷ​ത്തി​നുശേ​ഷം

19 പ്ര​തി​ക​ളു​ണ്ടാ​യി​രു​ന്ന കേ​സി​ൽ 19 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്. വി​ചാ​ര​ണ തു​ട​ങ്ങും മു​മ്പ് കേ​സി​ലെ കൂ​ട്ടു​പ്ര​തി​ക​ളാ​യ ക​ളി​പ്പാം​കു​ളം ക​ഞ്ഞി​പ്പു​ര നി​വാ​സി​ക​ളാ​യ സ​നോ​ജ്, പ്ര​കാ​ശ്, സു​രേ​ഷ് എ​ന്നി​വ​ർ മ​രി​ച്ചു. 16 പ്ര​തി​ക​ളാ​ണ് വി​ചാ​ര​ണ നേ​രി​ട്ട​ത്. ആ​റ്റു​കാ​ൽ ക​ഞ്ഞി​പ്പു​ര സ്വ​ദേ​ശി​ക​ളാ​യ പ്ര​ദീ​പ്, ശ്യാം​കു​മാ​ർ, സ​നു എ​ന്ന സ​ന​ൽ​കു​മാ​ർ, കൊ​ച്ചു​മോ​ൻ പ്ര​ദീ​പ്, ക​ളി​പ്പാം​കു​ളം ക​ഞ്ഞി​പ്പു​ര​യി​ൽ രാ​ജേ​ഷ്, ക​ളി​പ്പാം​കു​ളം മേ​ട​മു​ക്ക് കാ​ർ​ത്തി​ക ന​ഗ​റി​ൽ ഇ​ട​ത​ൻ ബി​ജു എ​ന്ന വി​വേ​ക്, ആ​റ്റു​കാ​ൽ എം.​എ​സ്.​കെ ന​ഗ​ർ ലാ​ലു എ​ന്ന വി​നോ​ദ് എ​ന്നി​വ​രെ​യാ​ണ് കോ​ട​തി വെ​റു​തെ വി​ട്ട​ത്.

2004 ആ​ഗ​സ്റ്റ് 28 തി​രു​വോ​ണ ദി​വ​സ​മാ​ണ് ആ​റ്റു​കാ​ൽ മേ​ട​മു​ക്ക് മു​ത്താ​ര​മ്മ​ൻ കോ​വി​ലി​ന് സ​മീ​പം അ​യ്യ​പ്പ​നാ​ചാ​രി കൊ​ല്ല​പ്പെ​ട്ട​ത്. ഓ​ണാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ത്ത​പ്പൂ​ക്ക​ള​ത്തി​ന് പൂ​ക്ക​ട​യി​ല്‍നി​ന്ന് പൂ​ക്ക​ള്‍ എ​ടു​ത്ത​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. മ​ണ​ക്കാ​ട് സ്പാ​ൻ ആ​ശു​പ​ത്രി​ക്ക് സ​മീ​പം പൂ​ക്ക​ട ന​ട​ത്തി​യി​രു​ന്ന പൂ​ക്ക​ട രാ​ജേ​ന്ദ്ര​ൻ എ​ന്ന​യാ​ളി​ന്‍റെ ക​ട​യി​ല്‍നി​ന്ന് അ​യ്യ​പ്പ​നാ​ചാ​രി​യു​ടെ മ​ക​ന്‍ സ​തീ​ഷും സു​ഹൃ​ത്ത് കു​തി​ര സ​ന​ൽ എ​ന്ന സ​ന​ലും പൂ​ക്ക​ള്‍ എ​ടു​ത്തി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത്​ രാ​ജേ​ന്ദ്ര​ന്റെ സു​ഹൃ​ത്ത് കേ​സി​ലെ ഒ​ന്നാം പ്ര​തി ക​ട​ച്ചി​ല്‍ അ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 19 പേ​ർ സം​ഘം ചേ​ർ​ന്ന് സ​തീ​ഷി​നെ ആ​ക്ര​മി​ച്ചു. ആ​ര്‍.​എ​സ്.​എ​സ് നേ​താ​വ് രാ​ജ​ഗോ​പാ​ലാ​ചാ​രി​യു​ടെ വീ​ട്ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ചു. രാ​ജ​ഗോ​പാ​ലാ​ചാ​രി​യേ​യും സ​ഹോ​ദ​ര​പു​ത്ര​ന്മാ​രാ​യ സ​തീ​ഷ്, രാ​ജേ​ഷ് എ​ന്നി​വ​രെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച അ​യ്യ​പ്പ​നാ​ചാ​രി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.

കേ​സി​ലെ നി​ര്‍ണാ​യ​ക ദൃ​ക്സാ​ക്ഷി​യും സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ​യാ​ളു​മാ​യ രാ​ജ​ഗോ​പാ​ലാ​ചാ​രി​യും, ഭാ​ര്യ സ​ര​സ്വ​തി​യും വി​ചാ​ര​ണ​ക്ക് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മ​രി​ച്ചു. മ​റ്റൊ​രു ദൃ​ക്സാ​ക്ഷി​യാ​യ രാ​ജ​ഗോ​പാ​ലാ​ചാ​രി​യു​ടെ മ​ക​ളും സം​ഭ​വ സ​മ​യം 12 വ​യ​സ്സു​ണ്ടാ​യി​രു​ന്ന പ്രി​യ​യു​ടെ മൊ​ഴി​യാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​യ​ത്. അ​യ്യ​പ്പ​നാ​ശാ​രി​യു​ടെ മ​ക​ൻ സ​തീ​ഷ്, രാ​ജേ​ഷ് എ​ന്നി​വ​ർ കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളെ​യും അ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ആ​യു​ധ​ങ്ങ​ളും കോ​ട​തി​യി​ൽ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.

Tags:    
News Summary - Attukal Ayyappanachari murder case; The court found nine accused guilty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.