കോഴിക്കോട്: നഗരത്തിലെ ഒാേട്ടാക്കാരുടെ നന്മയുടെ കിരീടത്തിൽ മെറ്റാരു തൂവലായിരിക്കുകയാണ് പയ്യാനക്കല്‍ സ്വദേശി എസ്.പി. ബഷീര്‍. തെൻറ ഓട്ടോറിക്ഷയില്‍നിന്ന് കളഞ്ഞുകിട്ടിയ 45 ലക്ഷം രൂപ വിലമതിക്കുന്ന 1.491 കിലോഗ്രാം സ്വർണം പൊലീസില്‍ ഏല്പിച്ചാണ് ഇദ്ദേഹം മാതൃകയായത്.
പയ്യാനക്കല്‍ ചാമുണ്ടിവളപ്പിലെ ഡ്രൈവര്‍ ഹൗസില്‍ ഇമ്പിച്ചി മുഹമ്മദിെൻറ മകന് ബഷീര്‍ തെൻറ കെ.എല്‍ 11 ബി.സി 8451 എന്ന നമ്പര്‍ ഓട്ടോയുമായി 25 വര്‍ഷത്തിലധികമായി കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതനാണ്. സ്വര്‍ണവുമായി കമ്മത്ത് ലൈനില്‍നിന്ന് കയറിയ യാത്രക്കാരനാണ് സ്വർണം മറന്നുവെച്ചത്. മാനാഞ്ചിറയിൽ ഇയാൾ ഇറങ്ങി അൽപസമയത്തിനകം പിന്‍സീറ്റില്‍ സ്വർണം ശ്രദ്ധയില്‍പെട്ട ബഷീർ ഉടൻ സമീപത്തെ ട്രാഫിക് പൊലീസില്‍ ഏല്പിച്ചു. തുടർന്ന് ബഷീര്‍ ടൗണ്‍ സ്റ്റേഷനില്‍ എത്തുമ്പോഴേക്കും സ്വർണം നഷ്ടപ്പെട്ടയാളും അവിടെയെത്തി.
ബഷീറിനെപ്പോലെയുള്ള ഓട്ടോ ഡ്രൈവര്‍മാരാണ് കോഴിക്കോട്ടുകാരുടെ അഭിമാനമെന്ന് ടൗണ്‍ ജനമൈത്രി പൊലീസ് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ സൗത്ത് അസി. പൊലീസ് കമീഷണര്‍ കെ.പി. അബ്ദുറസാഖ് പറഞ്ഞു. ടൗണ്‍ സബ് ഇന്‍സ്പെക്ടര്‍ രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി.എം. നിയാസ്, സി.പി. ശ്രീകല എന്നിവര്‍ സംസാരിച്ചു. ടൗണ്‍ പൊലീസ് സ്റ്റേഷന്, തെക്കേപ്പുറം ശബ്ദം, സൗത്ത് ബീച്ച് സംരക്ഷണ സമിതി, ഓള്‍ഡ് മെറ്റല്‍ ഡീലേഴ്സ് അസോസിയേഷന്, ഗോള്‍ഡ് ആനഡ് സില്‍വര്‍ മര്‍ച്ചൻറ്സ് അസോസിയേഷന്, ഫുഡ് ഗ്രെയ്ന്‍സ് അസോസിയേഷന് എന്നിവര്‍ മൊമെേൻറാകളും മറ്റു ഉപഹാരങ്ങളും നല്കി ബഷീറിനെ ആദരിച്ചു. ടൗണ്‍ ജനമൈത്രി പി.ആര്.ഒ പ്രസാദ് സ്വാഗതവും ജനമൈത്രി വളൻറിയര്‍ അഫ്തര്‍ അറക്കലകം നന്ദിയും പറഞ്ഞു. ആവശ്യമായ തെളിവുകളുമായി കോടതിയെ ബോധ്യപ്പെടുത്തിയാല്‍ പരാതിക്കാരന് സ്വർണം വിട്ടുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.