ദു​ര​ന്ത​ത്തി​ൽ ഉ​റ്റ​വ​രെ ന​ഷ്ട​പ്പെ​ട്ട അ​വ​ന്തി​ക മേ​പ്പാ​ടി​യി​ലെ ആ​ശു​പ​ത്രി​യി​ൽ

​അ​മ്മ​യും അ​ച്ഛ​നും ഏ​ട്ട​നും പോ​യി, അ​വ​ന്തി​ക ത​നി​ച്ചാ​യി

മേ​പ്പാ​ടി (വ​യ​നാ​ട്): ഉ​രു​ൾ​പൊ​ട്ട​ലി​ൽ ചൂ​ര​ൽ​മ​ല​യി​ലെ എ​ട്ടു​വ​യ​സ്സു​കാ​രി​യാ​യ അ​വ​ന്തി​ക​യു​ടെ കു​ടും​ബ​ത്തി​ലെ ഒ​മ്പ​തു പേ​രെ​യാ​ണ് ന​ഷ്ട​മാ​യ​ത്. അ​മ്മ​യും അ​ച്ഛ​നും സ​ഹോ​ദ​ര​നു​മ​ട​ക്ക​മു​ള്ള​വ​രെ ദു​ര​ന്തം ക​വ​ർ​ന്ന​തോ​ടെ ഈ ​കു​രു​ന്ന് ത​നി​ച്ചാ​യി. കാ​ലു​ക​ൾ​ക്കും ക​ണ്ണു​ക​ൾ​ക്കും പ​രി​ക്കു​ള്ള അ​വ​ന്തി​ക മേ​പ്പാ​ടി​യി​ലെ വിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ട​ക്കി​ട​ക്ക് മ​യ​ക്കം വി​ട്ടു​ണ​രു​മ്പോ​ൾ അ​ച്ഛ​നെ​യും അ​മ്മ​യെ​യും ഈ ​കു​രു​ന്ന് ചോ​ദി​ക്കു​മ്പോ​ൾ മ​റു​പ​ടി പ​റ​യാ​നാ​കാ​തെ മൂ​ക​ത​യി​ലാ​ണ് എ​ല്ലാ​വ​രും.

അ​വ​ന്തി​ക​യു​ടെ പി​താ​വി​ന്റെ അ​നി​യ​നും കു​ടും​ബ​വും ദു​ര​ന്ത​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന വാ​ർ​ത്ത​യ​റി​ഞ്ഞ​താ​ണ് ഏ​ക ആ​ശ്വാ​സം. വ്യാ​ഴാ​ഴ്ച അ​വ​ന്തി​ക​ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​മെ​ന്നും കൂ​ടെ​യു​ള്ള​വ​ർ പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.