മങ്കട: പൗരത്വ വിരുദ്ധ സമര വേദികളിലും ആസാദി സ്‌ക്വയറുകളിലും ശബ്ദമാധുര്യം കൊണ്ട് വിപ്ലവം തീര്‍ക്കുകയാണ് അസിന ്‍ എന്ന കൊച്ചു ഗായിക. അസിന്‍ പാടിയ ദേശഭക്തി ഗാനം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ‘ഇതെെൻറ രാജ്യം ഇതെെൻറ മാതൃ രാജ്യം. ഞാന്‍ പിറന്ന മണ്ണെനിക്ക് സ്വര്‍ഗ രാജ്യം ...’ എന്ന ഗാനത്തിലൂടെയാണ് അസിന്‍ സമരപ്പന്തലുകളിലെ തരംഗമായത്. ഷമീം സീഗല്‍ എഴുതി മുഹ്‌സിന്‍ കുരിക്കള്‍ സംഗീതം ചെയ്ത ഈ ഹിറ്റ് ഗാനം നിസാര്‍ തൊടുപുഴയാണ് അസിനെ പരിശീലിപ്പിച്ചത്.
മഞ്ചേരിയിലെ തുറക്കല്‍ പൗരസമിതിയുടെ സമര വേദിയിലാണ് ഈ ഗാനം ആദ്യമായി അസിന്‍ പാടുന്നത്. യൂട്യൂബില്‍ ഒറ്റ ദിവസം കൊണ്ടുതന്നെ ഒരുലക്ഷം പേര്‍ കേട്ട ഈ ഗാനം ഇപ്പോള്‍ 25 ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.
കേരളത്തിെൻറ വിവിധ ഭാഗങ്ങളിലായി 15 വേദികളില്‍ ഇതിനകം അസിന്‍ ഈ ഗാനമാലപിച്ചു. ദര്‍ശന ചാനലില്‍ ഗാനമാലപിക്കാറുള്ള അസിന്‍ ഇപ്പോള്‍ വിടല്‍ മൊയ്തുവിെൻറ ‘സ്വതന്ത്ര ഭാരതഭൂവില്‍ അതിനി നാം’ എന്ന ഗാനത്തിെൻറ കിഡ്‌സ് വേര്‍ഷന്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. ബദറുദ്ദീന്‍ പാറന്നൂരാണ് ഗാനരചന. മങ്കട വെള്ളില പൊട്ടംകണ്ടത്തില്‍ സൈനുല്‍ ആബിദീന്‍, ജമീല ദമ്പതികളുടെ നാലാമത്തെ മകളായ അസിന്‍ വെള്ളില എം.എ.എം.യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. അലിഗഡില്‍ എല്‍എല്‍.ബിക്ക് പഠിക്കുന്ന മൂത്ത സഹോദരി അഫീഫയും നല്ലൊരു ഗായികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.