Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമര ഗായിക

സമര ഗായിക

text_fields
bookmark_border
asin
cancel

മങ്കട: പൗരത്വ വിരുദ്ധ സമര വേദികളിലും ആസാദി സ്‌ക്വയറുകളിലും ശബ്​ദമാധുര്യം കൊണ്ട് വിപ്ലവം തീര്‍ക്കുകയാണ് അസിന ്‍ എന്ന കൊച്ചു ഗായിക. അസിന്‍ പാടിയ ദേശഭക്തി ഗാനം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ‘ഇതെ​​െൻറ രാജ്യം ഇതെ​​െൻറ മാതൃ രാജ്യം. ഞാന്‍ പിറന്ന മണ്ണെനിക്ക് സ്വര്‍ഗ രാജ്യം ...’ എന്ന ഗാനത്തിലൂടെയാണ് അസിന്‍ സമരപ്പന്തലുകളിലെ തരംഗമായത്. ഷമീം സീഗല്‍ എഴുതി മുഹ്‌സിന്‍ കുരിക്കള്‍ സംഗീതം ചെയ്ത ഈ ഹിറ്റ് ഗാനം നിസാര്‍ തൊടുപുഴയാണ് അസിനെ പരിശീലിപ്പിച്ചത്​.

മഞ്ചേരിയിലെ തുറക്കല്‍ പൗരസമിതിയുടെ സമര വേദിയിലാണ് ഈ ഗാനം ആദ്യമായി അസിന്‍ പാടുന്നത്. യൂട്യൂബില്‍ ഒറ്റ ദിവസം കൊണ്ടുതന്നെ ഒരുലക്ഷം പേര്‍ കേട്ട ഈ ഗാനം ഇപ്പോള്‍ 25 ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.
കേരളത്തി​​െൻറ വിവിധ ഭാഗങ്ങളിലായി 15 വേദികളില്‍ ഇതിനകം അസിന്‍ ഈ ഗാനമാലപിച്ചു. ദര്‍ശന ചാനലില്‍ ഗാനമാലപിക്കാറുള്ള അസിന്‍ ഇപ്പോള്‍ വിടല്‍ മൊയ്തുവി​​െൻറ ‘സ്വതന്ത്ര ഭാരതഭൂവില്‍ അതിനി നാം’ എന്ന ഗാനത്തി​​െൻറ കിഡ്‌സ് വേര്‍ഷന്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. ബദറുദ്ദീന്‍ പാറന്നൂരാണ് ഗാനരചന. മങ്കട വെള്ളില പൊട്ടംകണ്ടത്തില്‍ സൈനുല്‍ ആബിദീന്‍, ജമീല ദമ്പതികളുടെ നാലാമത്തെ മകളായ അസിന്‍ വെള്ളില എം.എ.എം.യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ്​ വിദ്യാർഥിനിയാണ്. അലിഗഡില്‍ എല്‍എല്‍.ബിക്ക് പഠിക്കുന്ന മൂത്ത സഹോദരി അഫീഫയും നല്ലൊരു ഗായികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsasinmalayalam newsWomens day 2020
News Summary - Azadi sqare songs-Kerala news
Next Story