ബാബു വധം: നവവരനായ ആർ.എസ്​.എസ്​ പ്രവർത്തകൻ കസ്​റ്റഡിയിൽ

തലശ്ശേരി\​മാഹി: പള്ളൂരിലെ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ നവവരനായ ആർ.എസ്​.എസ്​ പ്രവർത്തകൻ കസ്​റ്റഡിയിൽ. പാനൂർ ചെണ്ടയാട് നിള്ളങ്ങൽ സ്വദേശി പുതിയവീട്ടിൽ ജെറിൻ സുരേഷിനെയാണ്​ (30) സീനിയർ പൊലീസ്​ സൂപ്രണ്ട്​ അപൂർവ ഗുപ്​തയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്​റ്റഡിയിലെടുത്തത്​. 

പിണറായി പടന്നക്കരയിലെ യുവതിയുമായുള്ള ജെറിൻ സുരേഷി​​​​െൻറ വിവാഹം ഞായറാഴ്​ച നടക്കേണ്ടതായിരുന്നു. പിതൃസഹോദര​​​​െൻറ പള്ളൂർ കമ്യൂണിറ്റി ഹാളിനു സമീപത്തെ വീട്ടിൽ  വിവാഹത്തിനുള്ള ഒരുക്കത്തിനിടെ ശനിയാഴ്​ച രാത്രിയാണ്​ ജെറിൻ  സുരേഷിനെ കസ്​റ്റഡിയിലെടുത്തത്​. കല്യാണവീട്ടിലുണ്ടായിരുന്ന ആറോളം സുഹൃത്തുക്കളെയും കസ്​റ്റഡിയിലെടുത്തതായി  ബന്ധുക്കൾ പറയുന്നുണ്ടെങ്കിലും പൊലീസ്​ ഇക്കാര്യം നിഷേധിച്ചു.

പടന്നക്കരയിലെ വധുവി​​​​െൻറ വീട്ടിൽ ഞായറാഴ്​ച രാവിലെ വിവാഹത്തിൽ പ​െങ്കടുക്കാൻ നിരവധി ബന്ധുക്കളും നാട്ടുകാരുമെത്തിയിരുന്നു.വിവാഹം മുടങ്ങിയതോടെ ഇവരെല്ലാം മടങ്ങി. യുവാവി​​​​െൻറ ബന്ധുക്കളും ബി.ജെ.പി കണ്ണൂർ ജില്ല സെക്രട്ടറി എൻ. ഹരിദാസൻ, മുൻ ജില്ല പ്രസിഡൻറ്​ കെ. രഞ്​ജിത്ത്​ എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പി-ആർ.എസ്​.എസ്​  പ്രവർത്തകരും പള്ളൂർ പൊലീസ്​ സ്​റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. ഉച്ചക്കു​ശേഷം ജെറി​​​​െൻറ പിതാവും ബന്ധുക്കളും വധുവി​​​​െൻറ വീട്ടിലെത്തി വധുവി​നെ വീട്ടിലേക്ക്​ കൂട്ടിക്കൊണ്ടുപോയി.

കഴിഞ്ഞ ഏഴിന്​ രാത്രി ഒമ്പതുമണിയോടെയാണ്​ കണ്ണിപ്പൊയിൽ  ബാബുവിനെ കൊലപ്പെടുത്തിയത്​.ബാബു കൊല്ലപ്പെട്ട്​ അരമണിക്കൂറിനകം ന്യൂ മാഹി മലയാള കലാഗ്രാമത്തിന്​  സമീപത്തായി ആർ.എസ്​.എസ്​ പ്രവർത്തകൻ പെരിങ്ങാടി ഇൗച്ചിയിലെ ഷമേജും കൊല്ലപ്പെട്ടിരുന്നു. ബാബുവി​​​​െൻറ കൊലപാതകം പുതുച്ചേരി  പൊലീസി​​​​െൻറ പ്രത്യേകസംഘമാണ്​ അന്വേഷിക്കുന്നത്​. തലശ്ശേരി എ.എസ്​.പി ചൈത്ര തെരേസ ജോൺ, ടൗൺ സി.​െഎ കെ.ഇ. പ്രേമചന്ദ്രൻ  എന്നിവരുടെ നേതൃത്വത്തിലാണ്​ ഷമേജി​​​​െൻറ കൊലപാതകം  അന്വേഷിക്കുന്നത്​. ഒ​േട്ടറെപ്പേരെ ഇരു അന്വേഷണസംഘങ്ങളും കസ്​റ്റഡിയിലെടുത്ത്​ ചോദ്യംചെയ്യുന്നുണ്ട്​. 

Tags:    
News Summary - Babu Murder : RSS Worker In Custody - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.