തിരുവനന്തപുരം: കഴിഞ്ഞ എട്ടിന് നടന്ന നിയമസഭ മാർച്ചിലെ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉൾപ്പെടെ 37 പേർക്ക് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം സി.ജെ.എം കോടതി ജാമ്യം അനുവദിച്ചത്.
50,000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് ഇവർക്കെതിരായ പൊലീസ് റിപ്പോർട്ട്. പ്രതികള്‍ ഈ പണം കെട്ടിവെക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. പാസ്പോർട്ട് ഉള്ളവർ മൂന്നു ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കണമെന്നും ഉപാധിയിൽ പറയുന്നു.
പൊലീസിലെ ആർ.എസ്.എസ് വത്കരണം ഉൾപ്പെടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു യു.ഡി.എഫ് യുവജന സംഘടനകളുടെ സംയുക്ത നിയമസഭ മാർച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.