Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ...

രാഹുൽ മാങ്കൂട്ടത്തിലിനും പി.കെ. ഫിറോസിനും ജാമ്യം

text_fields
bookmark_border
രാഹുൽ മാങ്കൂട്ടത്തിലിനും പി.കെ. ഫിറോസിനും ജാമ്യം
cancel

തിരുവനന്തപുരം: കഴിഞ്ഞ എട്ടിന്​ നടന്ന നിയമസഭ മാർച്ചിലെ സംഘർഷത്തെ തുടർന്ന്​ അറസ്റ്റിലായ യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന പ്രസിഡന്‍റ്​ രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത്​ ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്​ ഉൾപ്പെടെ 37 പേർക്ക്​ ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം സി.ജെ.എം കോടതി ജാമ്യം അനുവദിച്ചത്.

50,000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് ഇവർക്കെതിരായ പൊലീസ് റിപ്പോർട്ട്. പ്രതികള്‍ ഈ പണം കെട്ടിവെക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. പാസ്പോർട്ട് ഉള്ളവർ മൂന്നു ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കണമെന്നും ഉപാധിയിൽ പറയുന്നു.

പൊലീസിലെ ആർ.എസ്​.എസ്​ വത്​കരണം ഉൾപ്പെടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു യു.ഡി.എഫ്​ യുവജന സംഘടനകളുടെ സംയുക്ത നിയമസഭ മാർച്ച്. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pk firosrahul mamkootathil
News Summary - bail for rahul mamkootathil and pk firos
Next Story