വീണ്ടും ജാമ്യാപേക്ഷയുമായി വിൻ​െസൻറ്എം.എൽ.എ

തിരുവനന്തപുരം: അയൽവാസിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന എം. വിൻ​െസൻറ്​ എം.എൽ.എ വീണ്ടും ജാമ്യാപേക്ഷ ഫയൽ ചെയ്തു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ച വാദം കേൾക്കും. ഇതേ കോടതിയാണ് ആദ്യ ജാമ്യാപേക്ഷ തള്ളിയത്.  ജൂലൈ 19നാണ് അമിത ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 25 ദിവസമായി വിൻസ​െൻറ്​ റിമാൻഡിൽ കഴിയുകയാണ്. അയൽവാസിയായ വീട്ടമ്മയെ എം.എൽ.എ പീഡിപ്പിച്ചു എന്നാണ് പൊലീസ് കേസ്.

Tags:    
News Summary - Bail Plea again By M Vincent MLA-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.