ബൈത്തുസ്സകാത്ത് കേരളയും അൽശിഫ ഹോസ്പിറ്റലും തമ്മിലുള്ള ധാരണ പത്രം കൈമാറുന്നു

സൗജന്യ നിരക്കില്‍ വിദഗ്‌ധ ചികിത്സ: ബൈത്തുസ്സകാത്ത് കേരളയും കിംസ് അൽശിഫ ഹോസ്പിറ്റലും ധാരണ പത്രം ഒപ്പുവെച്ചു

കോഴിക്കോട്/പെരിന്തൽമണ്ണ: നിർധന രോഗികൾക്ക് സൗജന്യ നിരക്കിൽ വിദഗ്‌ധ ചികിത്സ ലഭ്യമാക്കാൻ പെരിന്തൽമണ്ണ കിംസ് അൽശിഫ ഹോസ്പിറ്റലും ബൈത്തുസ്സകാത്ത് കേരളയും ധാരണയായി. കിംസ് അൽശിഫ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഇതുസംബന്ധിച്ച ധാരണ പത്രം ആശുപത്രി വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ.പി ഉണ്ണീൻ, ബൈത്തുസ്സകാത്ത് കേരള സെക്രട്ടറി ഉമർ ആലത്തൂര്‍ എന്നിവര്‍ ഒപ്പുവെച്ചു.

ബൈത്തുസ്സകാത്ത് കേരളയുടെ ഏരിയ കോ ഓഡിനേറ്റർമാർ മുഖേന ലഭിക്കുന്ന മെഡിക്കൽ സഹായത്തിനുള്ള അപേക്ഷകളാണ് ഇതിലേക്ക് പരിഗണിക്കുക.

ചടങ്ങിൽ കിംസ് അല്‍ശിഫാ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ പ്രിയന്‍ കെ.സി., ഹെല്‍ത്ത് കെയര്‍ പ്രൊമോഷന്‍ ഹെഡ് അബ്ദുല്ല ശാക്കിര്‍, പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ്, പ്രൊജക്റ്റ് ഡയറക്ടർ ഇസ്മായിൽ, പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ ആശിഖ് എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Baithussakath Kerala and Kim's Alshifa Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.