അടിമാലി: ഗോമാതാവിെൻറ പേരിലാണ് പശുവിനെ കൊല്ലുന്നത് വിലക്കിയതെങ്കിൽ കാലെൻറ വാഹനമായ പോത്തിനെ കൊല്ലുന്നത് വിലക്കിയതിെൻറ യുക്തി മനസ്സിലാകുന്നില്ലെന്ന് ആർ. ബാലകൃഷ്ണപിള്ള. ഭൂരിപക്ഷ സമുദായത്തിെൻറ വോട്ട് തട്ടുകയെന്ന ലക്ഷ്യത്തോടെ എന്തും ചെയ്യുകയെന്ന മോദി സർക്കാറിെൻറ വർഗീയ നിലപാടിെൻറ ഭാഗമാണ് ഇത്തരം ചെയ്തികൾ.
കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിെനതിരായ ഉത്തരവ് മതപരമായ വെല്ലുവിളികൂടിയാെണന്നും ഗോവധ നിരോധനത്തിൽ മോദിക്ക് മാതൃക കോൺഗ്രസാണെന്നും മധ്യപ്രദേശിൽ നിരോധനം കൊണ്ടുവന്നത് ഉയർത്തികാട്ടി ബാലകൃഷ്ണപിള്ള പറഞ്ഞു. കെ.ടി.യു.സി--ബി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശാപ്പ് നിരോധനവും മറ്റും ന്യൂനപക്ഷത്തിനുമേലുള്ള പരാക്രമമാണ്. ആഹാരം കഴിക്കുന്നതിനുപോലും വിലക്ക് ഏർപ്പെടുത്തുന്നതാണ് പശു, എരുമ, ഒട്ടകം പോലുള്ള മൃഗങ്ങളെ കൊല്ലുകയോ വിൽപന നടത്തുകയോ പാടില്ലെന്ന ഉത്തരവ്. ഇത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിന് തുല്യമാെണന്നും പിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.