ഹിജാബ് നിരോധനം സംഘ്പരിവാറിന്റെ വംശീയ ഉന്മൂലന പദ്ധതിയുടെ ഭാഗം -എം.ഐ. അബ്ദുൽ അസീസ്

പെരിന്തൽമണ്ണ: ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനുമുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് ഹിജാബ് നിരോധനമെന്നും സംഘ്പരിവാർ ലക്ഷ്യം വെക്കുന്ന വംശീയ ഉന്മൂലന പദ്ധതിയുടെ ഭാഗമാണതെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. എസ്.ഐ.ഒ സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് ഇ.എം. അംജദ് അലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ ആമുഖ പ്രഭാഷണം നടത്തി.

ശനി, ഞായർ ദിവസങ്ങളിലായി ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയയിൽ നടന്ന പരിപാടിയിൽ സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. സുഹൈബ്, സംസ്ഥാന സെക്രട്ടറി ഷിയാസ് പെരുമാതുറ, മക്തൂബ് മീഡിയ എഡിറ്റർ അസ്‌ലഹ് വടകര, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ ടി.കെ. മുഹമ്മദ് സഈദ്, വി.പി. റഷാദ്, സി.എസ്. ശാഹിൻ, അഡ്വ. അബ്ദുൽ വാഹിദ്, കെ.പി. തഷ്രീഫ്, വാഹിദ് ചുള്ളിപ്പാറ, നിയാസ് വേളം, അബ്ദുൽ ജബ്ബാർ, ഷറഫുദ്ദീൻ നദ്‍വി തുടങ്ങിയവർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി. വിവിധ ജില്ലകളിൽ നിന്നായി മുന്നൂറോളം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.

Tags:    
News Summary - Ban on hijab is part of the Sangh Parivar's ethnic cleansing plan - MI Abdul Azeez

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.