നെയ്യാറ്റിൻകര: വീട് ജപ്തി ചെയ്യാനുള്ള ബാങ്കിെൻറ നീക്കത്തിൽ മനംനൊന്ത് അമ്മയും മകളും തീകൊളുത്തി മരി ച്ചു. മാരായമുട്ടം മഞ്ചവിളാകം മലയിക്കട വൈഷ്ണവി നിവാസിൽ ചന്ദ്രെൻറ ഭാര്യ ലേഖ (45), മകൾ ബിരുദവിദ്യാർഥി വൈഷ്ണവി (19) എന്നിവർക്കാണ് ദാരുണാന്ത്യം. തിങ്കളാഴ്ച ഉച്ചക്ക് മൂന്നോടെ ഇരുവരും വീട്ടിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത ്തുകയായിരുന്നു. വൈഷ്ണവി സംഭവം നടന്നയുടനെയും 90 ശതമാനവും പൊള്ളലേറ്റ മാതാവ് ലേഖ വൈകുന്നേരം ഏഴോടെ തിരുവനന്തപ ുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.
കനറാ ബാങ്കിൽനിന്നെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയത ിനാൽ വീട് ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ ശ്രമം നടത്തിയിരുന്നു. കനറാ ബാങ്ക് നെയ്യാറ്റിൻകര ശാഖയിൽനിന്ന് 15 വർഷം മ ുമ്പാണ് വീട് നിർമാണത്തിന് അഞ്ച് ലക്ഷം രൂപ ചന്ദ്രൻ വായ്പയെടുത്തത്. വീട് നിര്‍മാണം ആരംഭിക്കുമ്പോള്‍ 12 ല ക്ഷം കൈവശം ഉണ്ടായിരുന്നു. കുറവുള്ള തുകയാണ് വായ്പയെടുത്തത്. വിദേശത്തായിരുന്ന ചന്ദ്രന് ജോലി നഷ്ടെപ്പട് ടതോടെ 2010ൽ തിരിച്ചടവ് മുടങ്ങി. 7.8 ലക്ഷം രൂപ പലിശയടക്കം തിരിച്ചടച്ചെങ്കിലും 6.72 ലക്ഷം രൂപ കൂടി അടയ്ക്കാനുണ്ടെന്നായിരുന്നു ബാങ്കിെൻറ നിലപാടെന്ന് ചന്ദ്രൻ പറയുന്നു. തുടർന്ന് വീടും 10.5 സെൻറ് വസ്തുവും വിറ്റ് പണം നല്‍കാനായി കുടുംബത്തിെൻറ ശ്രമം. 50 ലക്ഷം രൂപക്ക് മുകളില്‍ വില പറഞ്ഞ വീട് പിന്നീട് 24 ലക്ഷം രൂപക്ക് വാങ്ങാമെന്ന് പറഞ്ഞയാളും പിന്മാറിയതോടെ ചന്ദ്രനും കുടുംബവും മാനസികമായി തകര്‍ന്നു.
മേയ് 10ന് ബാങ്ക് അധികൃതരെത്തിയിരുന്നു. നാലു ദിവസത്തിനകം 6.72 ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകുമെന്നും കുടുംബത്തെ അറിയിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. വീട് ജപ്തി ചെയ്യുമെന്നറിയിച്ച് കഴിഞ്ഞദിവസം ബാങ്കില്‍നിന്ന് ഫോണ്‍ വിളി വന്നിരുന്നു. ഇതിനെതുടർന്ന് ലേഖയും വൈഷ്ണവിയും മാനസികമായി തളർന്നു. അയല്‍വാസികളും ഇവര്‍ക്ക് പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.
നാട്ടുകാരോടും വസ്തു ബ്രോക്കര്‍മാരോടും വില്‍പനയെക്കുറിച്ച് അയല്‍വാസികളും സംസാരിച്ചിരുന്നു. കടുത്ത മാനസിക സമ്മർദത്തിലായ കുടുംബം തുക തിരിച്ചടയ്ക്കാൻ പല വഴികളും നോക്കിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.അതേസമയം തിരിച്ചടവ് വൈകിയതിനെതുടർന്ന് നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും ഒരുതരത്തിലും ജപ്തി നടപടിക്ക് സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
പ്രതിഷേധമിരമ്പി, നാട്ടുകാർ റോഡുപരോധിച്ചു
നെയ്യാറ്റിൻകര: ബാങ്കിെൻറ ജപ്തിനീക്കത്തിൽ മനംനൊന്ത് മാരായമുട്ടത്ത് അമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തിൽ വ്യാപകപ്രതിഷേധം. നെയ്യാറ്റിൻകരയിലും മാരായമുട്ടത്തും പരിസരത്തും ബാങ്കിന് കാവലേർപ്പെടുത്തി. ബാങ്ക് അധികൃതരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയത്. രാത്രിയും നെയ്യാറ്റിൻകരയിൽ പ്രതിഷേധമുയരുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ മഞ്ചവിളാകം റോഡ് ഉപരോധിച്ചു. സംഭവമറിഞ്ഞ് കൂടുതൽ നാട്ടുകാർ തടിച്ചുകൂടിയതോടെ വൈകാരികമായിരുന്നു പ്രതിഷേധം. പ്രകോപിതരായ നാട്ടുകാരെ നിയന്ത്രിക്കാൻ െപാലീസ് പാടുപെട്ടു.
ബാങ്ക് അധികൃതര്‍ മനുഷ്യത്വപരമായി ഇടപെടേണ്ടതായിരുന്നുവെന്ന് സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ പ്രതികരിച്ചു. വായ്പ തിരിച്ചടക്കാന്‍ ചന്ദ്രെൻറ കുടുംബത്തിന് സാവകാശം നല്‍കാമായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശം ബാങ്കുകള്‍ മാനിക്കുന്നില്ല. ഇതേ പ്രശ്നത്തില്‍ മാസങ്ങള്‍ക്കുമുമ്പ് താന്‍ ഇടപെട്ട് ബാങ്കിന് ഉറപ്പുനല്‍കിയിരുന്നതാണെന്നും ഹരീന്ദ്രന്‍ പറഞ്ഞു.
സംഭവത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മുത്തശ്ശിയില്‍നിന്ന് പൊലീസ് മൊഴി എടുത്തു. പ്രളയത്തിെൻറ പശ്ചാത്തലത്തില്‍ എല്ലാ ബാങ്കുകളോടും ജപ്തിനടപടി താൽക്കാലികമായി നിര്‍ത്തിെവക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ജപ്തിനടപടികെളന്നതാണ് പ്രതിഷേധം രൂക്ഷമാക്കിയത്.
പൂർണ ഉത്തരവാദി ബാങ്ക് -മന്ത്രി
തിരുവനന്തപുരം: ജപ്തി ഭീഷണിയെതുടർന്ന് മാതാവും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ തിരുവനന്തപുരം കലക്ടർ കെ. വാസുകിയിൽനിന്ന് റിപ്പോർട്ട് തേടി. എ.ഡി.എമ്മിനോട് സംഭവസ്ഥലത്തെത്തി വിവരം സമാഹരിക്കാൻ കലക്ടർ ആവശ്യപ്പെട്ടു. സംഭവം നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ വെള്ളറട സി.െഎ അന്വേഷിക്കും.കിടപ്പാടം ജപ്തി ചെയ്തത് ദുഃഖകരമാണെന്നും അതിെൻറ പൂർണ ഉത്തരവാദിത്തം ബാങ്കിനാണെന്നും ഇ. ചന്ദ്രശേഖരൻ പറഞ്ഞു. മൊറേട്ടാറിയം നിലനിൽക്കുന്ന ഘട്ടത്തിലാണ് ഇതുണ്ടായത്. ബാങ്കുകളുടെ നിലപാടിന് ന്യായീകരണമില്ല. കഷ്ടനഷ്ടങ്ങൾക്ക് ഉത്തരവാദിത്തം ബാങ്കിനാണ്. കനറാ ബാങ്കിെൻറ ജനറൽ മാനേജരെ വിളിച്ച് വിഷയം താൻ സംസാരിച്ചിരുന്നു. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണം. സർക്കാറിനെയും ജനങ്ങളെയും വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.