അപ്രീതിയുള്ള മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനത്തിന് മേലുള്ള കടന്നാക്രമണം അംഗീകരിക്കാനാവില്ല. മാധ്യമങ്ങളെ ക്ഷണിച്ച് വരുത്തി അപമാനിക്കുന്നത് ഗവണര്‍ പദവിയുടെ അന്തസ്സിന് ചേര്‍ന്നതല്ല. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണ്. മാധ്യമങ്ങളെ കൂച്ചുവിലങ്ങിട്ട് തളക്കാനാണ് മുഖ്യമന്ത്രിയും ഗവർണറും ശ്രമിക്കുന്നത്. മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് ആക്രോശിച്ചതിലൂടെ ഗവർണര്‍ക്കും മുഖ്യമന്ത്രിക്കും ഒരേ മുഖമാണെന്ന് വ്യക്തമായി.
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഫാസിസ്റ്റ് നടപടി ശക്തമായി എതിര്‍ക്കേണ്ടതാണ്. അസഹിഷ്ണുതയോടെയാണ് ഗവർണര്‍ പലപ്പോഴും മാധ്യമങ്ങളെ നേരിടുന്നത്. നേരത്തെയും ഗവർണര്‍ക്ക് താൽപര്യമില്ലാത്ത ജയ്ഹിന്ദ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ യശസ് ഉയര്‍ത്തപ്പെടുന്നത് നിഷ്പക്ഷ മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുമ്പോഴാണെന്നത് ഗവർണര്‍ വിസ്മരിക്കരുതെന്നും സുധാകരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.