സുൽത്താൻ ബത്തേരി: നഗരത്തിലെ ബൈപാസ് നിർമാണത്തിൽ യു.ഡി.എഫിെൻറ അഴിമതി ആരോപണം വിഭ്രാന്തിമൂലമെന്ന് ഭരണസമിതി അംഗങ്ങൾ പ്രസ്താവനയിൽ അറിയിച്ചു.
1980ലാണ് ബൈപാസ് നിർമാണം തുടങ്ങിയത്. തുടർന്ന് യു.ഡി.എഫ് ഭരണത്തിൽ നിർമാണം പൂർത്തീകരിക്കാനായില്ല. സ്ഥലമെടുപ്പിലെ തർക്കങ്ങളും കോടതി കേസുകളും പ്രശ്നം രൂക്ഷമാക്കി. ഈ ഭരണസമിതി അധികാരത്തിൽ വന്നതോടെ സ്ഥലമുടമകളുമായി ചർച്ച നടത്തി തർക്കം പരിഹരിച്ച് നിർമാണം തുടങ്ങുകയായിരുന്നു.
യു.ഡി.എഫ് ഭരണകാലത്ത് 850 മീറ്ററാണ് നിർമിച്ചിരുന്നത്. ഗ്രാമീണ റോഡിെൻറ നിലവാരംപോലും അതിനുണ്ടായിരുന്നില്ല. അതിനാൽ പൊളിച്ചുനീക്കിയതിനു ശേഷമാണ് പുതിയ റോഡ് നിർമിച്ചത്. കൽപറ്റയിലെ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം നടത്തിയത്. റോഡിന് ഗുണ നിലവാരമില്ലെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നത് വികസനം കണ്ട് മഞ്ഞളിച്ച അവസ്ഥയിലായതുകൊണ്ടാണ്.
നഗരസഭ ചെയർമാൻ ടി.എൽ. സാബു, വികസനകാര്യ ചെയർമാൻ സി.കെ. സഹദേവൻ, പി.കെ. സുമതി, ബാബു അബ്ദുറഹ്മാൻ, പൗലോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.